Politics | രാഹുൽ മാങ്കൂട്ടത്തിന്റെ പ്രസംഗം ഷെയർ ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പൊലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ
കണ്ണൂർ: (KVARTHA) യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം. പൊലീസ് ഉദ്യോഗസ്ഥൻ തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിന്റെ പ്രസംഗം ഷെയർ ചെയ്തതാണ് വിവാദത്തിന് കാരണമായത്. പൊലീസിന്റെ രാഷ്ട്രീയ നിഷ്പക്ഷതയ്ക്ക് കളങ്കമാണെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ചെറുപുഴ സിഐയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഒരു ആഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം.