Controversy | പോരാളി ഷാജിയെ പൊലീസ് കണ്ടെത്തിയപ്പോൾ കണ്ണൂരിലെ സിപിഎമ്മിന് മിണ്ടാട്ടം മുട്ടിയോ? പ്രതികരിക്കാതെ എം വി ജയരാജൻ

 
Controversy

Image Credit: Facebook/ Communist Party of India (Marxist)

നേരത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പോരാളി ഷാജിയെന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉടമ പാർട്ടി വിരുദ്ധനാണെന്ന് വിമർശിച്ചിരുന്നു

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) ആരാണ് പോരാളി ഷാജിയെന്ന ചോദ്യവുമായി രംഗത്തുവന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന് ഒടുവിൽ പൊലീസ് തന്നെ ഉത്തരം നൽകി. സി.പി.എം സൈബർ പോരാളിയായ വഹാബിൻ്റെ രണ്ടു മൊബൈൽ നമ്പറുകളിൽ നിന്നാണ് പോരാളി ഷാജിയെന്ന ഫെയ്സ്ബുക്ക് പേജിലേക്ക് കാഫിർ സ്ക്രീൻ ഷോട്ട് പോസ്റ്റു ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് കണ്ടെത്തൽ. ഹൈകോടതി ഉത്തരവ് പ്രകാരം വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ടിൻ്റെ പ്രഭവ കേന്ദ്രം തിരയുന്നതിനിടെയാണ് പോരാളി ഷാജിയെ സൈബർ സെൽ കണ്ടു പിടിച്ചത്.

ഇതോടെ വ്യാജ പ്രൊഫൈൽ പിക്ചറിനു പിന്നിൽ വഹാബാണെന്നു തിരിച്ചറിയുകയായിരുന്നു. നേരത്തെ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പോരാളി ഷാജിയെന്ന ഫെയ്സ്ബുക്ക് പ്രൊഫൈൽ ഉടമ പാർട്ടി വിരുദ്ധനാണെന്ന് വിമർശിച്ചിരുന്നു. പാർട്ടിയോടൊപ്പം നേരത്തെ യുണ്ടായിരുന്ന പ്രൊഫൈൽ ഉടമ പാർട്ടിയെ അപകീർത്തിപ്പെടുന്ന വിധത്തിൽ പോസ്റ്റുകൾ ഇടുന്നുവെന്നായിരുന്നു എം.വി ജയരാജൻ്റെ ആരോപണം. 

ആരാണ് പോരാളി ഷാജിയെന്ന ചോദ്യം സ്വർണ കടത്ത് -ക്വട്ടേഷൻ വിവാദമുണ്ടായപ്പോഴാണ് സി.പി.എമ്മിൽ നിന്നും ഉയർന്നു വന്നത്. പാർട്ടിക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പോരാളി ഷാജിയെ കണ്ടെത്താൻ പൊലീസിൽ തങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നായിരുന്നു എം.വി ജയരാജൻ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പോരാളി ഷാജിയെ പൊലീസ് തന്നെ കണ്ടെത്തി കൈയ്യിൽ കൊടുത്തപ്പോൾ മിണ്ടാട്ടം മുട്ടിയിരിക്കുകയാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിക്കെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia