പി എം ശ്രീ പദ്ധതിയിലെ ഒപ്പിടൽ: മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച യുവജന നേതാക്കൾക്കെതിരെ നടപടി
 
                                            
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്രതിഷേധത്തിൽ എഐവൈഎഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നിവർക്കെതിരെ നടപടി.
● രണ്ട് യുവ നേതാക്കൾക്ക് സിപിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി.
● മുന്നണി ബന്ധത്തെ അപകീർത്തിപ്പെടുത്തുന്നതിലാണ് സിപിഐ നടപടി.
● സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന നേതൃത്വം ഖേദം പ്രകടിപ്പിച്ചിരുന്നു.
● മന്ത്രിയുടെ 'ജാഗ്രതക്കുറവാണ്' ചൂണ്ടിക്കാണിച്ചതെന്നാണ് എഐവൈഎഫ് നിലപാട്.
കണ്ണൂർ: (KVARTHA) കേന്ദ്ര സർക്കാർ പദ്ധതിയായ പി എം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ സിപിഐയിൽ അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ രണ്ട് യുവ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
 
 എഐവൈഎഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി കെ വി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്. മുന്നണി ബന്ധത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലായ പ്രതിഷേധത്തിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് നോട്ടീസിൽ പറയുന്നു.
പി എം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ‘ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ പ്രസ്താവനയിലൂടെ പറഞ്ഞത്.
ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ‘ജാഗ്രതക്കുറവാണെന്നും’ എഐഎസ്എഫും എഐവൈഎഫും കൈക്കൊണ്ട നിലപാടുകൾ തികച്ചും ‘ആശയപരം മാത്രമാണെന്നും’ ടി ടി ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.
സിപിഐ മന്ത്രിമാർക്കെതിരെയും എഐവൈഎഫ്, എഐഎസ്എഫ് എന്നീ സംഘടനകളുടെ സമരത്തിനുമെതിരെ മന്ത്രി ശിവൻകുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ചുള്ള ടി ടി ജിസ്‌മോന്റെ പ്രസ്താവന വന്നത്.
കണ്ണൂരിൽ സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജനും സി പി ഐ യുവജന സംഘടനകളുടെ കോലം കത്തിക്കൽ പ്രതിഷേധത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. ഇടതു സർക്കാരിലെ ഒരു മന്ത്രിയുടെ കോലം കത്തിക്കുന്നതിലൂടെ ‘ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കത്തിക്കുകയാണ്’ എന്നാണ് ഇ പി ജയരാജൻ അന്ന് പ്രതികരിച്ചത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക
Article Summary: Disciplinary action against CPI youth leaders for effigy burning.
#PMSHREE #KeralaPolitics #VSivankutty #CPI #AIYF #Kannur
 
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                