Shakes Hands | 'കോന്‍ രാഹുല്‍', മോദിയുടെ ആ ചോദ്യത്തിന് മറുപടി ഇതാ! പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഹസ്തദാനം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍


ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ 'ആരാണ് രാഹുല്‍ (കോന്‍ രാഹുല്‍)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്
മൂന്നാം മോദി സര്‍കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ തന്നെയാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഹസ്തദാനം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. യൂത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബിവി ശ്രീനിവാസയാണ് കോന്‍ രാഹുല്‍ എന്ന അടിക്കുറിപ്പോടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. രാഹുലും ലോക് സഭ സ്പീകര്‍ ഓം ബിര്‍ളയും തമ്മില്‍ ഹസ്തദാനം ചെയ്യുന്നതും അടുത്ത് നിന്ന് മോദി ഇരുവരേയും നോക്കുന്നതിന്റേയും ചിത്രവുമാണ് അദ്ദേഹം പങ്കുവെച്ചത്.
നേരത്തെ ലോക് സഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി, 'ആരാണ് രാഹുല്‍ (കോന്‍ രാഹുല്‍)' എന്ന് മോദി പരിഹസിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
Kaun Rahul?
— Prashant Kumar (@scribe_prashant) June 26, 2024
pic.twitter.com/LQT5oZHUFd
കഴിഞ്ഞ പത്ത് വര്‍ഷക്കാലം ലോക് സഭയില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം നേരിട്ടിരുന്നുവെങ്കില്‍ ഇത്തവണ ആ സാഹചര്യമെല്ലാം മാറി മറിയുന്നതാകും കാണാനാവുക. മൂന്നാം മോദി സര്‍കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ തന്നെയാണ് ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം. സ്പീകര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പരസ്പരം ഹസ്തദാനം ചെയ്ത് സ്പീകറുടെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ഓം ബിര്‍ളയെ ആനയിച്ചത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്.
ഗാന്ധി കുടുംബത്തില്‍ നിന്നുള്ള മൂന്നാം പ്രതിപക്ഷ നേതാവാണ് രാഹുല്‍ ഗാന്ധി. 1989-1990 കാലത്ത് രാജീവ് ഗാന്ധി, 1999-2004 കാലത്ത് സോണിയാ ഗാന്ധി, എന്നിവരായിരുന്നു രാഹുലിന് മുമ്പ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍ വെച്ച് ചേര്‍ന്ന ഇന്‍ഡ്യ സഖ്യത്തിന്റെ യോഗത്തില്‍ വെച്ചാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. സ്പീകര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്.
ഇന്‍ഡ്യ സഖ്യത്തിന്റെ നേതാവായി കൊടിക്കുന്നില്‍ സുരേഷായിരുന്നു മത്സരിച്ചത്. സഭയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ തുടര്‍ചയായി രണ്ടാം തവണയും ലോക് സഭാ സ്പീകറായി ഓം ബിര്‍ള തന്നെ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഓം ബിര്‍ളയെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇരുവരും ഹസ്തദാനം ചെയ്ത ശേഷം ഓം ബിര്‍ളയെ ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ആനയിക്കുകയും ചെയ്തു.