PM Modi | ഇന്‍ഡ്യ മാറിക്കൊണ്ടിരിക്കുന്നത് റെകോര്‍ഡ് വേഗത്തില്‍; റഷ്യയില്‍ 2 കോണ്‍സുലേറ്റുകള്‍ കൂടി തുറക്കും; യുവാക്കള്‍ കാണുന്നത് വലിയ സ്വപ്‌നങ്ങള്‍, അത് സാധ്യമാക്കുമെന്നും പ്രധാനമന്ത്രി മോദി 

 
PM Modi Says '140 Crore Indians Are Making Resurgence Of India Possible', Moscow, News, PM Modi, Visit, Russia, Meeting, Declaration, Politics, World News
PM Modi Says '140 Crore Indians Are Making Resurgence Of India Possible', Moscow, News, PM Modi, Visit, Russia, Meeting, Declaration, Politics, World News


വന്നത് തനിച്ചല്ല, ഇന്‍ഡ്യന്‍ മണ്ണിന്റെ മണവും 140 കോടി ജനങ്ങളുടെ സ്‌നേഹവും എനിക്കൊപ്പം കൊണ്ടുവന്നിട്ടുണ്ടെന്നും 
ഭരണതന്ത്രജ്ഞന്‍

മോസ്‌കോ: (KVARTHA) ഇന്‍ഡ്യ മാറിക്കൊണ്ടിരിക്കുന്നത് റെകോര്‍ഡ് വേഗത്തിലാണെന്നും അത് ലോകം ശ്രദ്ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi). രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി അവിടുത്തെ ഇന്‍ഡ്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. റഷ്യയില്‍ ഇന്‍ഡ്യ രണ്ട് കോണ്‍സുലേറ്റുകള്‍(Consulate) കൂടി തുറക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 


വെല്ലുവിളികളെ വെല്ലുവിളിക്കുക എന്നത് എന്റെ ഡിഎന്‍എ(DNA) യിലുള്ളതാണെന്ന് പറഞ്ഞ മോദി വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍(Global economy) ഇന്‍ഡ്യ പുതിയ അധ്യായം(Chapter) എഴുതിച്ചേര്‍ക്കുമെന്നും പ്രഖ്യാപിച്ചു. 10 വര്‍ഷത്തിനിടെ ആറു തവണ റഷ്യയില്‍ വന്നു. 17 തവണ പുട്ടിനുമായി കൂടിക്കാഴ്ച(Meeting) നടത്തി. ഓരോ കൂടിക്കാഴ്ചയും ഇരുരാജ്യവും തമ്മിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും വളരുകയാണ് ഇന്‍ഡ്യ - റഷ്യ ബന്ധം. പലവട്ടം പരീക്ഷണങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതേയുള്ളൂ. അതിനു പുട്ടിനോടു നന്ദി പറയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  യുക്രെയ്‌നില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയപ്പോള്‍ അവരെ തിരിച്ചു നാട്ടിലെത്തിക്കാന്‍ പുടിന്‍ സഹായിച്ചുവെന്നും മോദി പറഞ്ഞു.


ഇന്‍ഡ്യയിലെ യുവാക്കള്‍ ഇപ്പോള്‍ വലിയ സ്വപ്നങ്ങള്‍(Dreams) കാണുകയാണെന്നും അതു സാധ്യമാക്കുമെന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും ട്വന്റി20 ലോകകപ്പ് വിജയത്തെ പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. റഷ്യ(Russia)യിലേക്ക് തനിച്ചല്ല വന്നതെന്ന് പറഞ്ഞ മോദി ഇന്‍ഡ്യന്‍ മണ്ണിന്റെ മണവും 140 കോടി ജനങ്ങളുടെ സ്‌നേഹവും എനിക്കൊപ്പം കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞു.

മോദിയുടെ വാക്കുകള്‍:

മൂന്നാംതവണ അധികാരത്തിലെത്തിയതിനുശേഷം ആദ്യമായി ഇന്‍ഡ്യന്‍ സമൂഹത്തോടു സംസാരിക്കുന്നത് റഷ്യയിലാണ്. മൂന്നാംതവണ രാജ്യത്തിനായി മൂന്നിരട്ടി കഠിനാധ്വാനം നടത്തുമെന്നാണു പറയാനുള്ളത്. മൂന്നിരട്ടി ശക്തിയിലും മൂന്നിരട്ടി വേഗതയിലും രാജ്യത്തെ മുന്നോട്ടുനയിക്കും. ഒട്ടേറെ സര്‍കാര്‍ പദ്ധതികളില്‍ മൂന്ന് എന്ന സംഖ്യയ്ക്കു വലിയ പ്രാധാന്യമുണ്ട്.


മൂന്നാംവട്ടത്തില്‍ ഇന്‍ഡ്യയെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കി വളര്‍ത്തുകയാണ് ലക്ഷ്യം. പാവപ്പെട്ടവര്‍ക്കായി മൂന്നു കോടി വീടുകള്‍ നിര്‍മിക്കും, സ്ത്രീകളെ സ്വയംപര്യാപ്തരാക്കി മൂന്നുകോടി ലക്ഷാധിപതി ദീദിമാരെ സൃഷ്ടിക്കും. അവരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിന് മുകളിലാക്കും. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഇന്‍ഡ്യയിലുണ്ടായ വികസനം ലോകത്തെ അമ്പരപ്പിക്കുന്നതാണ്. 10 വര്‍ഷം കൊണ്ട് വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി. 


40,000 കിലോമീറ്ററിലധികം റെയില്‍പാളം വൈദ്യുതീകരിച്ചു. ഇതെല്ലാം കാണുമ്പോള്‍ 'ഇന്‍ഡ്യ മാറുകയാണ്' എന്ന് എല്ലാവരും പറയുന്നു. 140 കോടി ജനങ്ങളുടെ പിന്തുണയില്‍ ഇന്‍ഡ്യ വിശ്വസിക്കുന്നു. ഇന്‍ഡ്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. ലോകത്തിന് നിങ്ങളോടുള്ള മനോഭാവം ഇപ്പോള്‍ മാറിയിട്ടില്ലേയെന്നു ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്‌നങ്ങള്‍ നമുക്കു പരിഹരിക്കാനാകും എന്ന വിശ്വാസം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയുടെ 15% ആണ് ഇന്‍ഡ്യ സംഭാവന നല്‍കുന്നത്. വരും ദിവസങ്ങളില്‍ അത് ഇനിയും വര്‍ധിക്കും. ദാരിദ്ര്യ നിര്‍മാര്‍ജനം മുതല്‍ കാലാവസ്ഥാമാറ്റം വരെയുള്ള വിഷയങ്ങളില്‍ ഇന്‍ഡ്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്- എന്നും മോദി പറഞ്ഞു.


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia