Budget | കേന്ദ്ര ബജറ്റ്: പിഎം ഗരീബ് കല്യാൺ യോജന 5 വർഷത്തേക്ക് നീട്ടി; 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കളെ കേന്ദ്രീകരിച്ച് 5 പദ്ധതികൾ
പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് കുറയ്ക്കാൻ ശ്രമങ്ങൾ
ന്യൂഡെൽഹി: (KVARTHA) മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി. ഇന്ത്യയുടെ സാമ്പത്തിക വികസനം ലോകത്തിന് മാതൃകയാണെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യം പുരോഗതിയുടെ പാതയിൽ മുന്നേറുകയാണെന്നും അടുത്ത വർഷം പണപ്പെരുപ്പം നാല് ശതമാനത്തിലേക്ക് കുറയ്ക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് നീട്ടിയതായി ധനമന്ത്രി പറഞ്ഞു. 80 കോടിയിലധികം ദരിദ്രർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. തൊഴിൽ, നൈപുണ്യ പരിശീലനം എന്നിവയ്ക്കായി അഞ്ച് പദ്ധതികളുടെ പാക്കേജ് പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 4 .10 കോടി യുവാക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഈ പദ്ധതികൾക്കായി രണ്ട് ലക്ഷം കോടി രൂപ ചിലവഴിക്കും.
ബജറ്റിൽ സർക്കാരിന് ഒമ്പത് മുൻഗണനകളുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കൃഷിയിലെ ഉൽപ്പാദനക്ഷമത, തൊഴിലും ശേഷി വികസനവും, വ്യക്തികളുടെയും സമൂഹങ്ങളുടെയും സമഗ്ര വികസനവിഎം സാമൂഹിക നീതിയും, നിർമ്മാണവും സേവനങ്ങളും, നഗര വികസനം, ഊർജ്ജ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ, നവീകരണം - ഗവേഷണം - വികസനം എന്നിവയാണിവ.