Age Limit Exemption | പ്രായപരിധി മറികടന്ന് പി കെ ശ്രീമതി ടീച്ചറും ഇ പി ജയരാജനും കേന്ദ്ര കമ്മിറ്റിയിൽ; കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങൾ


● ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് പുതുമുഖങ്ങൾ.
● 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിന് 17 പ്രതിനിധികൾ.
● മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മിറ്റിയിൽ പരിഗണിച്ചില്ല.
കണ്ണൂർ: (KVARTHA) സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ പ്രായപരിധി മറികടന്ന് പി.കെ. ശ്രീമതി ടീച്ചർക്ക് വീണ്ടും സ്ഥാനമുറപ്പിക്കാനായത് കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് ആശ്വാസമായി. ഇ.പി. ജയരാജനാണ് പ്രത്യേക ആനുകൂല്യത്തിൽ കേന്ദ്ര കമ്മിറ്റി സ്ഥാനം നിലനിർത്തിയ മറ്റൊരു പ്രമുഖ നേതാവ്. ഇത്തവണ കേരളത്തിൽ നിന്ന് മൂന്ന് പുതുമുഖങ്ങളെയാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് പുതുതായി കേന്ദ്ര കമ്മിറ്റിയിൽ എത്തിയ മലയാളികൾ. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിച്ചില്ല.
ഇത്തവണ കേന്ദ്ര കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 85 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 30 പേർ പുതുമുഖങ്ങളാണ്. പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയതോടെ കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം 17 ആയി ഉയർന്നു.
അനുരാഗ് സെക്‌സേന, എച്ച്.ഐ. ഭട്ട്, പ്രേം ചന്ദ്, സഞ്ജയ് ചൗഹാന്‍, കെ. പ്രകാശ്, അജിത് നവാലെ, വിനോദ് നിക്കോലെ (മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ), സുരേഷ് പനിഗ്രാഫി, കിഷന്‍ പരീക്, എന്‍. ഗുണശേഖരന്‍, ജോണ്‍ വെസ്ലേ, എസ്. വീരയ്യ, ദെബാബ്രത ഘോഷ്, സയ്യിദ് ഹുസൈന്‍, കൊണ്ണൊയ്ക ഘോഷ്, മീനാക്ഷി മുഖര്‍ജി എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങൾ.
P.K. Sreemathy Teacher and E.P. Jayarajan have been re-inducted into the CPI(M) Central Committee, exceeding the age limit. Three new members from Kerala, LDF convenor T.P. Ramakrishnan, Puthalath Dineshan, and K.S. Salikha, have also been included. The Central Committee now has 85 members, with 17 from Kerala.
#CPMCentralCommittee #KeralaLeaders #PKSreemathy #EPJayarajan #NewInductions #Kannur