Forgiveness | പി കെ ശ്രീമതി ക്ഷമിച്ച് മാതൃകയായി; മാനനഷ്ട കേസിൽ നിന്നും തലയൂരി ഗോപാലകൃഷ്ണൻ

 
PK Sreemathy and B Gopalakrishnan
PK Sreemathy and B Gopalakrishnan

Photo Credit: Facebook/ P.K.Sreemathi Teacher, ADV. B.Gopalakrishnan

● പി.കെ ശ്രീമതി നൽകിയ മാനനഷ്ട കേസ് ഒത്തുതീർപ്പായി.
● ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് കേസ് ഒത്തുതീർപ്പായത്.
● ഗോപാലകൃഷ്ണൻ ഖേദം പ്രകടിപ്പിച്ചു.

 

കണ്ണൂർ: (KVARTHA) ചാനൽ ചർച്ചയിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനോട് ക്ഷമിച്ചു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി മാതൃകയായി. ഇതോടെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഒത്തുതീർത്തു. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് തീരുമാനമായത്. 

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ അധിക്ഷേപ പരാമർശവുമായി ബന്ധപ്പെട്ടാണ് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു തലയൂരിയത്. പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. 

പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്ന് ഗോപാലകൃഷ്ണനും, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് പിന്നീട് തെളിഞ്ഞതായി പി കെ ശ്രീമതിയും പ്രതികരിച്ചു. വസ്തുതകൾ മനസ്സിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി ഗോപാലകൃഷ്ണനെ ഉപദേശിച്ചു. സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയും ട്രോളുമായിട്ടുണ്ട്. സാരമില്ല ഇനി ഇങ്ങനൊന്നും ആരോടും പറയരുതെന്നാണ് ഗോപാലകൃഷ്ണനെ പലരും ആശ്വസിപ്പിച്ചത്.

CPM Central Committee member PK Sreemathy forgave BJP leader B Gopalakrishnan in a defamation case. The case was settled through mediation at the High Court, where Gopalakrishnan expressed regret for his remarks.

#PKSreemathy, #BJP, #DefamationCase, #KeralaNews, #Gopalakrishnan, #Settlement

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia