മൂന്നാം തവണയും ധർമ്മടത്ത് നിന്ന് ജനവിധി തേടാൻ പിണറായി വിജയൻ; ഹാട്രിക് വിജയം ലക്ഷ്യം

 
Pinarayi Vijayan smiling at a public event in Kerala
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വികസന നായകൻ എന്ന പ്രതിച്ഛായയിലായിരിക്കും വോട്ട് തേടുക.
● യുഡിഎഫ് തരംഗമുണ്ടായാലും ധർമ്മടത്ത് വിജയം ഉറപ്പാണെന്ന് പാർട്ടി വിലയിരുത്തുന്നു.
● എൺപത്തിരണ്ട് പിന്നിട്ട പിണറായി വിജയന് അണികളുടെ പൂർണ്ണ പിന്തുണയുണ്ട്.
● തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭരണവിരുദ്ധ വികാരമല്ലെന്ന് സിപിഎം.
● യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രതിപക്ഷ നേതാവായി പിണറായി തുടരുമെന്നും സൂചന.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നും മൂന്നാമതും ജനവിധി തേടാൻ ഒരുങ്ങുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ, രണ്ട് ടേം തുടർച്ചയായി ഭരിച്ച മുഖ്യമന്ത്രിയെന്ന നിലയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത് പിണറായി വിജയൻ തന്നെയായിരിക്കും. രണ്ട് ടേം കഴിഞ്ഞവർ മാറിനിൽക്കണമെന്ന നിബന്ധന പിണറായിക്ക് ബാധകമല്ലെന്ന് നേരത്തെ പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.

Aster mims 04/11/2022

കാൽനൂറ്റാണ്ടായി പിണറായി വിജയനാണ് സിപിഎമ്മിന്റെ നായകൻ. പാർട്ടി സംസ്ഥാന സെക്രട്ടറിയായി 15 വർഷവും മുഖ്യമന്ത്രിയായി 10 വർഷവും അദ്ദേഹം പൂർത്തിയാക്കിയിരിക്കുകയാണ്. സിപിഎമ്മിലെ മറ്റൊരു നേതാവിനും ലഭിക്കാത്ത അപൂർവ്വ അവസരമാണ് പിണറായി വിജയന് കൈവന്നിട്ടുള്ളത്. 

സാങ്കേതികമായി പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പിണറായി തന്നെ തുടരട്ടെ എന്ന തീരുമാനത്തിലാണ്. ധർമ്മടം മണ്ഡലത്തിൽ നിന്നും മത്സരിച്ചുകൊണ്ടാണ് പിണറായി വിജയൻ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കുക.

മൂന്നാം ടേമിലും സർക്കാരിനെ നയിക്കാൻ വികസന നായകനായി മുഖ്യമന്ത്രിയായി പിണറായിയെ തന്നെയാണ് ഉയർത്തിപ്പിടിക്കുക. പാർട്ടിയുടെ മുതിർന്ന പിബി അംഗമെന്ന നിലയിൽ മറ്റൊരാളുടെ പേര് സിപിഎമ്മിന് മുന്നോട്ടുവെക്കാനില്ല. 

തെരഞ്ഞെടുപ്പിൽ അഥവാ യുഡിഎഫ് തരംഗമുണ്ടായാലും ധർമ്മടം മണ്ഡലമെന്ന സിപിഎമ്മിന്റെ കോട്ടയിൽ നിന്നും പിണറായിക്ക് അനായാസം ജയിച്ചുകയറാം. ഭരണം യുഡിഎഫ് കൊണ്ടുപോയാലും പ്രതിപക്ഷ നേതാവെന്ന നിലയിൽ എൽഡിഎഫിനെ നയിക്കുക പിണറായി വിജയൻ തന്നെയായിരിക്കും.

എൺപത്തിരണ്ട് കഴിഞ്ഞ പിണറായിക്ക് ഇനിയും ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്നാണ് അണികളും കരുതുന്നത്. പിണറായിക്ക് ശേഷമുള്ള നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാൻ ഇനിയും സമയമായിട്ടില്ലെന്നാണ് സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നേട്ടം യുഡിഎഫിനെ അമിത ആത്മവിശ്വാസത്തിലാഴ്ത്തിയിരിക്കുകയാണ്. 

അതുകൊണ്ടുതന്നെ അധ്വാനിച്ചാൽ മൂന്നാം തവണയും അധികാരത്തിലേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമല്ലെന്ന നിലപാടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും.

പിണറായി വിജയൻ വീണ്ടും ധർമ്മടത്ത്! ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം താഴെ രേഖപ്പെടുത്തൂ.

Article Summary: Pinarayi Vijayan will contest again from Dharmadam in the next assembly elections as decided by the CPI(M).

#PinarayiVijayan #Dharmadam #LDF #KeralaElection #CPIM #KeralaPolitics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia