മലയാള സിനിമയുടെ നേട്ടങ്ങളെ അഭിനന്ദിച്ചും, വർഗീയ സിനിമയ്ക്ക് പുരസ്കാരം നൽകിയതിനെതിരെ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ


-
വർഗീയ അജണ്ടയുള്ള സിനിമയ്ക്ക് പുരസ്കാരം നൽകി.
-
വർഗീയതക്കെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
-
കലയെ വർഗീയത വളർത്താൻ ഉപയോഗിക്കുന്നതിനെതിരെ അണിനിരക്കണം.
(KVARTHA) ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു.

കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്തുയർത്തിയ ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മതസൗഹാർദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠ പാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവച്ച് അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: CM Pinarayi Vijayan on National Film Awards and controversial film.
#NationalFilmAwards #PinarayiVijayan #MalayalamCinema #KeralaPolitics #FilmAwards #Controversy