‘നവകേരള സ്വപ്നം കയ്യൊഴിഞ്ഞു, ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിൻ്റില്ല'; യുഡിഎഫ് ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ADVERTISEMENT
● കിഫ്ബിയെയും ലൈഫ് മിഷനെയും തകർക്കാൻ സർക്കാർ ശ്രമിക്കുന്നു.
● ജനക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നു.
● ലാൻഡ് റിഫോംസ് ആക്ട് അട്ടിമറിക്കാൻ നീക്കം നടക്കുന്നു.
● എൽഡിഎഫ് സർക്കാരിന്റെ പല പദ്ധതികളും പേരുമാറ്റി അവതരിപ്പിക്കുന്നു.
● സാമ്പത്തിക അപകടാവസ്ഥയെന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണ്.
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിലാണെന്ന സന്ദേശമാണ് ആമുഖത്തിൽ മുഖ്യമന്ത്രി നൽകിയതെന്നും, എന്നാൽ ബജറ്റ് വിഹിതം പരിശോധിച്ചാൽ ചിത്രമതല്ലെന്നും അദ്ദേഹം പറഞ്ഞു. 2000 കോടിയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥയെന്നത് രാഷ്ട്രീയ ആക്ഷേപം മാത്രമാണ്. 6000 കോടി രൂപ ട്രഷറിയിൽ ബാക്കിവെച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ജനക്ഷേമ കാര്യങ്ങളിൽ പിൻവാങ്ങൽ
സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങലാണ് കണ്ടത്. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബജറ്റ് വിഹിതം പല കാര്യങ്ങളിലും വെട്ടിക്കുറച്ചു. കാർഷിക മേഖലയിൽ ആശ്വാസ നടപടിയില്ല. കേന്ദ്രനയ നിലപാടുകൾ കാരണം സംസ്ഥാനത്തിനുണ്ടാകുന്ന ധനനഷ്ടം കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ.
ഇതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. മുൻകൂർ ജാമ്യമെടുക്കലായിരുന്നു ധവളപത്രം. നവകേരള സ്വപ്നം കയ്യൊഴിഞ്ഞു. ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിൻ്റില്ല. എൽഡിഎഫ് ബജറ്റിലെ പലതും ആവർത്തിക്കുക മാത്രമാണ് ചെയ്തത്. മുൻ പ്രഖ്യാപനങ്ങൾ പേര് മാറ്റി പുതിയതായി പ്രഖ്യാപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നു
അതിദാരിദ്ര്യ നിർമാർജനത്തെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോൾ മൗനം പാലിക്കുകയാണ്. പഴങ്ങളിൽ നിന്നുള്ള മദ്യ ഉത്പാദനത്തെക്കുറിച്ച് പറയുന്നില്ല. വൻകിട കമ്പനികൾക്ക് മദ്യം നിർമ്മിക്കാനുള്ള അവസരമൊരുക്കാനാണോ ശ്രമമെന്ന് സംശയമുണ്ട്.
വൻകിട കോർപ്പറേറ്റ് താത്പര്യങ്ങളാണ് ബജറ്റിൽ കാണുന്നത്. സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് പ്രഖ്യാപനങ്ങൾ. ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്. എൽഡിഎഫ് സർക്കാർ ആശയം അട്ടിമറിക്കുന്നു.
കേരളത്തിൻ്റെ തീരം സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ മാരിടൈം പോളിസിയെന്ന് ആശങ്കയുണ്ട്. ഭൂപരിഷ്കരണ നയം അട്ടിമറിക്കുന്നത് ഗൗരവതരമാണ്. ഭൂപരിഷ്കരണ നിയമം പൊളിച്ചെഴുതുന്നതിലെ രാഷ്ട്രീയം വ്യക്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിയെയും ലൈഫ് മിഷനെയും തകർക്കാൻ നീക്കം
സ്വകാര്യ കുത്തകകൾക്ക് പച്ചക്കൊടി കാണിക്കുകയാണ് സർക്കാർ. പ്ലാനിങ് ബോർഡ് പുനഃസംഘടന കേന്ദ്ര നയമാണ്. ഒരു മറയുമില്ലാതെ കേന്ദ്ര നയം നടപ്പാക്കുന്നു. കിഫ്ബിയുടെ ചിറകരിയുന്നു. കിഫ്ബിയെന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്.
ലൈഫ് മിഷൻ പദ്ധതിയെ തകർക്കാനാണ് ശ്രമം. കൃത്യമായ രൂപരേഖ പോലുമില്ലായാണ് പ്രഖ്യാപനങ്ങൾ. ലൈഫ് പദ്ധതി ഉപേക്ഷിക്കുന്നു. മത്സ്യത്തൊഴിലാളിക്കുള്ള ഭവന പദ്ധതി നേരത്തെ തന്നെയുണ്ട്, അതൊരു പുതിയ പദ്ധതിയല്ല. ആരോഗ്യ ഇൻഷുറൻസിന് നീക്കിവെച്ചത് 10 കോടി മാത്രമാണ്. തുടക്കം കാണുമ്പോൾ ഇതൊരു പ്രഹസനമാണ്. ജീവനക്കാർക്ക് വിസ്മയമുണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്, എന്നാൽ ഒരു വിസ്മയവും ബജറ്റിൽ കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സംസ്ഥാന രാഷ്ട്രീയത്തിലെ ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Opposition Leader Pinarayi Vijayan heavily criticized the UDF government's first budget presented by CM VD Satheesan, alleging that it lacks a blueprint for the future, appeases corporates, and attempts to dismantle KIIFB and the Life Mission project.
#PinarayiVijayan #VDSatheesan #KeralaBudget2026 #UDFGovernment #LDF #KeralaNews #TrivandrumNews #MalayalamNews #AmmuNews
