ഇനിയൊരു അവസരം പിണറായി സർക്കാരിന് കേരള ജനത നൽകില്ല: കെ സുധാകരൻ എംപി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കോൺഗ്രസിൽ ഇപ്പോൾ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ല.
● കോൺഗ്രസ് ഐക്യത്തോടെ പോയാൽ ജയിക്കാൻ അതുമതി.
● കെ പി സി സി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോർ കമ്മിറ്റി രൂപീകരിച്ചത് നല്ലതായിരുന്നു.
● കോൺഗ്രസിൽ ഒരു സമാധാന അന്തരീക്ഷമുണ്ട്.
● ഡൽഹിയിൽ നടന്ന പാർട്ടി നേതാക്കളുടെ ചർച്ച ഫലപ്രദമായിരുന്നു.
കണ്ണൂർ: (KVARTHA) ഇനിയൊരു അവസരം പിണറായി വിജയൻ സർക്കാരിന് കേരളത്തിലെ ജനങ്ങൾ കൊടുക്കില്ലെന്ന് കെ സുധാകരൻ എംപി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം പിണറായി ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ മാത്രമല്ല, അവരുടെ പാർട്ടി പ്രവർത്തകരും അതൃപ്തരാണ്. 'അവരുടെ പാർട്ടി പ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളല്ലേ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഈ ഭരണത്തിൽ ജനങ്ങളും അതൃപ്തരാണ്' കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിൽ ഇപ്പോൾ ആഭ്യന്തര പ്രശ്നങ്ങളൊന്നുമില്ല. ഒരു സമാധാന അന്തരീക്ഷമുണ്ട്. 'കോൺഗ്രസ് ഐക്യത്തോടെ പോയാൽ കോൺഗ്രസിന് അത് മതി. ഈ ഐക്യം നിലനിർത്തിക്കൊണ്ടുപോയാൽ കോൺഗ്രസിന് ജയിക്കാൻ അതുമതി' സുധാകരൻ പറഞ്ഞു.
കെ പി സി സി യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കോർ കമ്മിറ്റി ഹൈക്കമാൻഡ് രൂപീകരിച്ചത് നല്ലതായിരുന്നു. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ നടന്ന പാർട്ടി നേതാക്കളുടെ ചർച്ച ഫലപ്രദമായിരുന്നുവെന്നും കെ സുധാകരൻ എംപി കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: K Sudhakaran states Pinarayi government won't get another chance.
#KeralaPolitics #K Sudhakaran #PinarayiVijayan #CongressKerala #CPIM #KeralaElection
