പിണറായി ഭരണം കേരളത്തെ ലഹരിയുടെ കൂടാരമാക്കി: ടി. സിദ്ദിഖ്

 
Congress protest march in Kannur against the Pinarayi government.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ വീട് വരെ അഴിമതിയിൽ മുങ്ങി.
● കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.
● യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുന്നു.
● കണ്ണൂരിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച്.

കണ്ണൂർ: (KVARTHA) പിണറായി വിജയൻ്റെ ഭരണം കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് ടി. സിദ്ദിഖ് എം.എൽ.എ ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ടറേറ്റ് മാർച്ചിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Aster mims 04/11/2022

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ അടുക്കള മുതൽ സെക്രട്ടറിയേറ്റിലെ ഓഫീസ് വരെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കർ അഴിമതിക്കേസിൽ ഏഴ് മാസത്തോളം ജയിലിൽ കഴിഞ്ഞു. മറ്റൊരു ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിനെതിരെ അഴിമതിയിൽ സി.ബി.ഐ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ക്ലിഫ് ഹൗസിൽ വീട്ടിലിരുന്ന് മകളും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരും അഴിമതി നടത്തുന്നത് കേരളത്തിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും ടി. സിദ്ദിഖ് കുറ്റപ്പെടുത്തി.

കേരളം ഇന്ന് രാസലഹരിയുടെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കൊച്ചുകുട്ടികൾക്ക് പോലും അറിയാം. പിണറായി സർക്കാർ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് മുന്നിട്ടുനിൽക്കുന്നത്: ഒന്ന്, ലഹരിക്കാർക്ക് താവളമൊരുക്കുക, രണ്ട്, കേരളത്തിലെ തൊഴിൽ അന്വേഷിക്കുന്ന യുവാക്കൾക്ക് തൊഴിൽ നിഷേധിക്കുക. ഇത്രയും അധാർമ്മികമായ ഒരു ഭരണം മുൻപ് ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദൻ്റെയും കാലത്ത് പോലും ഉണ്ടായിട്ടില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

Congress protest march in Kannur against the Pinarayi government.

കണ്ണൂർ ഡി.സി.സി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും വാഗ്വാദത്തിലേർപ്പെടുകയും ചെയ്തു.

പോലീസ് ബാരിക്കേഡ് മറികടന്ന് കളക്ടറേറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും മാർച്ചിൽ പങ്കെടുത്തു.

ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, പി.ടി. മാത്യു, സജീവ് ജോസഫ് എം.എൽ.എ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, അഡ്വ. ടി.ഒ. മോഹനൻ, രാജീവൻ എളയാവൂർ, മുഹമ്മദ് ബ്ലാത്തൂർ, കൊയ്യം ജനാർദ്ദനൻ, എം.പി. ഉണ്ണികൃഷ്ണൻ, വി.വി. പുരുഷോത്തമൻ, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, ലിസി ജോസഫ്, വി.പി. അബ്ദുൾ റഷീദ്, സുദീപ് ജെയിംസ്, കെ.പി. സാജു, ടി. ജയകൃഷ്ണൻ, പി.കെ. ജനാർദ്ദനൻ, ടി. ജനാർദ്ദനൻ, തോമസ് വക്കത്താനം, രജിത്ത് നാറാത്ത്, ഫിലോമിന ടീച്ചർ, ബൈജു വർഗ്ഗീസ്, സാജു യോമസ്, മനോജ് കൂവേരി, കണ്ടോത്ത് ഗോപി, പി. മുഹമ്മദ് ഷമ്മാസ്, കെ. വേലായുധൻ, അജിത്ത് മാട്ടൂൽ, സന്തോഷ് കണ്ണംവള്ളി, ഹരിദാസ് മൊകേരി, അഡ്വ. റഷീദ് കവ്വായി, എം.കെ. മോഹനൻ, സന്തോഷ് കണ്ണംവള്ളി, കെ. ബാലകൃഷ്ണൻ മാസ്റ്റർ, വിജിൽ മോഹനൻ, ശ്രീജ മഠത്തിൽ, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ, കാട്ടാമ്പള്ളി രാമചന്ദ്രൻ, അതുൽ എം.സി., ജലീൽ മാസ്റ്റർ, എ.ടി. നിഷാത്ത് തുടങ്ങിയ ബ്ലോക്ക് - മണ്ഡലം പ്രസിഡണ്ടുമാരും മാർച്ചിൽ പങ്കെടുത്തു.

പിണറായി സർക്കാരിനെതിരെയുള്ള കോൺഗ്രസ് പ്രതിഷേധത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: T. Siddique MLA accused the Pinarayi government of turning Kerala into a drug hub during a Congress protest march in Kannur. He also alleged widespread corruption within the government, demanding their resignation. The march saw clashes between police and protesters.

#KeralaPolitics, #CongressProtest, #Corruption, #DrugsInKerala, #PinarayiVijayan, #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia