

● നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് ആരോപണം.
● മനഃപൂർവം കെട്ടിച്ചമച്ച ആരോപണങ്ങൾ.
● മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കും.
മഞ്ചേശ്വരം: (KVARTHA) പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ഗോപകുമാറിനെതിരെ പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.എം. ബഷീർ അഹമ്മദ് റസ്വി മഞ്ചേശ്വരം പോലീസിൽ പരാതി നൽകി.
ജൂൺ 15-ന് ഏഷ്യാനെറ്റ് ചാനലിലെ 'നേർക്കുനേർ' പരിപാടിയിൽ ഡോക്ടർ ഗോപകുമാർ പിഡിപിക്കും ചെയർമാൻ അബ്ദുൾ നാസർ മഅദനിക്കെതിരെ മനഃപൂർവം തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
ഏഷ്യാനെറ്റ് 'നേർക്കുനേർ' പരിപാടിയിൽ ഡോക്ടർ ഗോപകുമാർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളുടെയും വീഡിയോ റെക്കോർഡ് സഹിതമാണ് നിയമനടപടിക്കായി പരാതി സമർപ്പിച്ചതെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.എം. ബഷീർ അറിയിച്ചു.
ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതവും നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗവുമാണ് ഇത്തരം നീക്കങ്ങളെന്നും എസ്.എം. ബഷീർ കൂട്ടിച്ചേർത്തു.
അബ്ദുൾ നാസർ മഅദനിക്കെതിരെ ഉന്നയിച്ച മുഴുവൻ അടിസ്ഥാനരഹിതമായ ആരോപണങ്ങളും പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പ് പറയാൻ ഡോക്ടർ ഗോപകുമാർ തയ്യാറായില്ലെങ്കിൽ, മഅദിക്കും പിഡിപിക്കും ഉണ്ടായ മാനഹാനിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. ഗോപകുമാറിനെതിരെ പിഡിപി നൽകിയ പരാതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Article Summary (English): PDP files police complaint against ex-VC over 'baseless allegations' against Madani.
#PDP, #Madani, #Gopakumar, #Asianet, #LegalAction, #PoliticalControversy