Resignation | പാർടിയിലെ തമ്മിലടിക്കിടെ എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പടിയിറങ്ങി പി സി ചാക്കോ

 
PC Chacko resigns from NCP State President position
PC Chacko resigns from NCP State President position

Photo Credit: Facebook/ PC Chacko

● എൻസിപിയിലെ മന്ത്രി മാറ്റ തർക്കം തിരിച്ചടിയായി.
● എ കെ ശശീന്ദ്രനെ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല 
● കോൺഗ്രസ് വിട്ട് രണ്ട് വർഷം മുൻപാണ് ചാക്കോ എൻസിപിയിൽ ചേർന്നത്.

തിരുവനന്തപുരം: (KVARTHA) പാർട്ടിക്കുള്ളിൽ നിന്നുള്ള കടുത്ത എതിർപ്പിനെത്തുടർന്ന് പിസി ചാക്കോ എൻസിപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് അദ്ദേഹം രാജിക്കത്ത് അയച്ചു. അതേസമയം ചാക്കോ പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും. കുറച്ചുനാളായി എൻസിപിയിൽ ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 

വനം മന്ത്രി എ കെ ശശീന്ദ്രനും കുട്ടനാട് എംഎൽഎ തോമസ് കെ തോമസും തമ്മിലുള്ള തുറന്ന പോരിന്റെ പശ്ചാത്തലത്തിൽ, പി സി ചാക്കോയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വം എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മന്ത്രി മാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് താൽപ്പര്യമില്ലായിരുന്നു. 

ഇതിനെത്തുടർന്ന്, പാർട്ടി മന്ത്രി മന്ത്രിസഭയിൽ നിന്ന് ഒഴിയാൻ ചാക്കോ എൻസിപി ഭാരവാഹികളോട് നിർദേശിച്ചു. ഇത് പാർട്ടി നേതാക്കൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജി. ഒരുകാലത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന പിസി ചാക്കോ രണ്ട് വർഷങ്ങൾക്ക് മുമ്പാണ് എൻസിപിയിൽ ചേർന്ന് ഇടത് പാളയത്തിലെത്തിയത്.

ഈ വാർത്ത പങ്കുവെയ്ക്കാനും, അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

PC Chacko resigns from the position of NCP State President due to internal party conflicts, though he continues as National Working President.

#PCChacko #NCP #Resignation #InternalConflict #KeralaPolitics #NCPPresident

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia