പഴയങ്ങാടിയിൽ കൊട്ടിക്കലാശത്തിനിടെ അക്രമം: യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരുക്കേറ്റു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സി എച്ച് മുബാസിനെയാണ് തലയ്ക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
● യുഡിഎഫ് കൊട്ടിക്കലാശത്തിലേക്ക് സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറിയെന്നാണ് പരാതി.
● ചൊവ്വാഴ്ച വൈകിട്ടാണ് സംഘർഷമുണ്ടായത്.
പഴയങ്ങാടി: (KVARTHA) പഴയങ്ങാടിയിൽ യുഡിഎഫ് നടത്തിയ കൊട്ടിക്കലാശത്തിലേക്ക് സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി അക്രമിച്ചതായി പരാതി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മാടായി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് മുബാസിന് മർദ്ദനമേറ്റു.
തലയ്ക്ക് അടിയേറ്റ പരുക്കുകളോടെ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
യുഡിഎഫ് കൊട്ടിക്കലാശം നടക്കുന്ന സ്ഥലത്തേക്ക് സിപിഎം പ്രവർത്തകർ മനഃപൂർവം അതിക്രമിച്ചു കയറുകയായിരുന്നുവെന്നും, തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റതെന്നുമാണ് പരാതിയിൽ പറയുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക: സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക
Article Summary: UDF candidate CH Mubas injured during Kottikalasham violence.
#Pazhayangadi #Kottikalasham #UDFCandidateInjured #KannurPolitics #KeralaLocalPolls #PoliticalViolence
