പയ്യന്നൂർ സിവി ധനരാജ് വധക്കേസിൽ 1 മുതൽ 3 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് തളിപ്പറമ്പ് സെഷൻസ് കോടതി; 4 മുതൽ 20 വരെയുള്ളവരെ വെറുതെവിട്ടു; ശിക്ഷാവിധി ബുധനാഴ്ച; അപ്പീൽ നൽകുമെന്ന് സിപിഎം

 
 image illustrating the Thaliparamba Sessions Court verdict in the C.V. Dhanaraj murder case in Payyannur

Photo: Special Arrangement

ADVERTISEMENT

● രാഷ്ട്രീയ കൊലപാതകമാണെന്നോ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നും പ്രോസിക്യൂഷനും പൊലീസിനും വീഴ്ചകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു.
● ഒന്നാം സാക്ഷിമൊഴി വിശ്വാസയോഗ്യമല്ലെന്നും, ടവർ ലൊക്കേഷൻ രേഖ ഹാജരാക്കാനായില്ലെന്നും, മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയതിൽ നിയമവിരുദ്ധതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
● 2016 ജൂലൈ 11-നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിൽ വെച്ച് സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
● വിധി സി പി എമ്മിനെതിരായ കള്ളക്കഥകൾ പൊളിച്ചെന്നും, വെറുതെവിട്ടവർക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

കണ്ണൂർ: (KVARTHA) പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.പി.എം. പ്രവർത്തകൻ രാമന്തളി കുന്നരുവിലെ സി.വി. ധനരാജിൻ്റേത് (45) രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടത് കണ്ണൂർ സി.പി.എമ്മിന് തിരിച്ചടിയായി. സി.വി. ധനരാജ് വധക്കേസിൽ ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികളുടെ കൊലപാതകക്കുറ്റമാണ് തളിപ്പറമ്പ് സെഷൻസ് കോടതിയിൽ തെളിഞ്ഞത്. 

Aster_MIMS

ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ രണ്ട് പേർ സഹോദരങ്ങളാണ്. കേസിലെ ശിക്ഷാവിധി ബുധനാഴ്ച (നവംബർ 25) പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, കേസിലെ 4 മുതൽ 20 വരെയുള്ള പ്രതികളെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു. ഇത് സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്. കേസ് നടത്തിപ്പിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന ആരോപണം ഇതോടെ ഉയരുന്നുണ്ട്. പ്രതികളെ രക്ഷിക്കാൻ ബി.ജെ.പി.യുമായി ഡീൽ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന വാദവുമായി രാഷ്ട്രീയ എതിരാളികളും രംഗത്തുവന്നിട്ടുണ്ട്.

'ഇറച്ചി വെട്ടുന്ന കടയിൽ പോലും വെട്ടാത്ത നിലയിൽ വെട്ടി'; കോടതിയുടെ വിമർശനം

ധനരാജിൻ്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജി പ്രശാന്ത് വിലയിരുത്തി. ഭാര്യയുടെയും അമ്മയുടെയും 10 വയസ്സുള്ള കുട്ടിയുടെയും മുന്നിലാണ് കൊലപാതകം നടന്നത്. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലമാണ് വീട്. 37 വെട്ട് വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരിൽ രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയിൽ പോലും വെട്ടാത്ത നിലയിൽ വെട്ടിയെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ കേസ് എന്നൊരു കേസില്ലെന്ന് വ്യക്തമാക്കിയ കോടതിയിൽ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ വാക്കുതർക്കവും നടന്നു. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി പ്രതിഭാഗത്തോട് പറഞ്ഞു.

പ്രോസിക്യൂഷനും പൊലീസിനും തിരിച്ചടി; സാക്ഷിമൊഴികളിലെ വീഴ്ചകൾ

അതിക്രൂരമായ കൊലപാതകമാണെന്ന് വിലയിരുത്തുമ്പോഴും ഒന്നാം സാക്ഷിമൊഴി ദുർബലമായതാണ് കേസിൽ തിരിച്ചടിയായത്. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമാണ് ഒന്നാം സാക്ഷി. ഇദ്ദേഹത്തിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് ജഡ്ജി പ്രശാന്ത് വിലയിരുത്തിയത്. 4, 5, 6 പ്രതികളെ വെറുതെവിട്ടത് ഒന്നാം സാക്ഷിമൊഴി വിശ്വസനീയമല്ലെന്നതിൻ്റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി.

മുൻകൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസിൽ ഗൂഢാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകത്തിൻ്റെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിമർശനമുയർത്തി. വിചാരണക്കോടതിയുടെ മറ്റ് പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്:

● രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ല; പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല.

● സാക്ഷിമൊഴികൾ തമ്മിൽ വൈരുധ്യമുണ്ട്; ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ല.

● പ്രാഥമിക സാക്ഷികൾക്ക് കോടതിയിൽ വ്യക്തതയോടെ മൊഴി പറയാനോ പൊലീസിന് നൽകിയ മൊഴി ആവർത്തിക്കാനോ കഴിഞ്ഞില്ല.

● ധനരാജിൻ്റെ മരണമൊഴി തന്നെ നിലനിൽക്കുന്നതല്ല. സാക്ഷികളായ അമ്മയ്ക്കും ഭാര്യയ്ക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാൻ സാധിക്കണമെന്നില്ല.

● അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും വിചാരണക്കോടതി വ്യക്തമാക്കി.

● മാധ്യമ വാർത്തകളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞത് എന്ന വാദം കോടതി തള്ളി.

● പ്രതികളുടെ ടവർ ലൊക്കേഷൻ രേഖ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

2016 ജൂലൈ 11-ലെ കൊലപാതകവും സി.പി.എമ്മിൻ്റെ അപ്പീൽ നീക്കവും

2016 ജൂലൈ 11-നാണ് പയ്യന്നൂർ രാമന്തളി കുന്നരുവിൽ സി.പി.എം. പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കിൽ പിന്തുടർന്നെത്തിയ ബി.ജെ.പി.-ആർ.എസ്.എസ്. സംഘം വീടിന് സമീപം വെച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 

വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പിറകുവശത്ത് വെച്ച് വീണ്ടും വെട്ടിവീഴ്ത്തി. പിന്നാലെ ധനരാജിൻ്റെ ഭാര്യയുടെയും അമ്മയുടെയും മക്കളുടെയും മുന്നിൽ വെച്ചായിരുന്നു കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആർ.എസ്.എസ്.-ബി.ജെ.പി. സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്നായിരുന്നു കുറ്റപത്രം.

അതേസമയം, ധനരാജ് വധക്കേസിലെ വിധി സി.പി.എമ്മിനെതിരെ കെട്ടിച്ചമച്ചത് കള്ളക്കഥകളാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് കണ്ണൂരിൽ പ്രതികരിച്ചു. കേസിലെ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ധനരാജിൻ്റേത് അതിക്രൂരമായി ആർ.എസ്.എസ്.-ബി.ജെ.പി. സംഘം നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാല് മുതൽ 16 വരെയുള്ള പ്രതികളെ വെറുതെവിട്ടതിൽ മേൽക്കോടതിയിൽ പാർട്ടി അപ്പീൽ നൽകുമെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: The Taliparamba Sessions Court convicted the first three accused—T.P. Biju, M. Vipin, and M. Vaishakh—in the 2016 murder of CPM worker C.V. Dhanaraj in Payyannur, while acquitting accused 4 to 20 on the benefit of doubt. Sentencing is scheduled for Wednesday, November 25. While terming the 37-wound attack brutal, Judge Prashanth criticized the prosecution and police for failing to prove political motive or conspiracy.

#Kvartha #DhanarajMurderCase #KannurNews #TaliparambaCourt #CPMKerala #Payyannur #KeralaPolitics #CourtVerdict #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Salma Nishad
Salma Nishad

192 Articles

Tags

Share this story

wellfitindia