പയ്യന്നൂരിൽ സിപിഎം പോര് തെരുവിലേക്ക്; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും വീണ്ടും ഫ്ലക്സ് ബോർഡുകൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കുഞ്ഞികൃഷ്ണനെതിരെയും നഗരത്തിൽ വ്യാപകമായി ബോർഡുകൾ ഉയരുന്നുണ്ട്.
● വെള്ളൂർ, പെരുമ്പ, എൽഐസി ജംഗ്ഷൻ എന്നിവിടങ്ങളിൽ എതിർപ്പ് ബോർഡുകൾ.
● വെള്ളൂരിൽ സ്ഥാപിച്ച ചില ബോർഡുകൾ നശിപ്പിക്കപ്പെട്ടു.
● പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പോസ്റ്റർ യുദ്ധമായി മാറുന്നു.
പയ്യന്നൂർ: (KVARTHA) സി.പി.എമ്മിൽ വീണ്ടും വിമത ശബ്ദമുയർത്തിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. അന്നൂർ ബസ് സ്റ്റോപ്പിലാണ് കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
രാവിലെയാണ് ബോർഡ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ചിലർ ബോർഡ് ഇവിടെനിന്നും കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം പയ്യന്നൂർ കാരയിലും വി. കുഞ്ഞികൃഷ്ണന് അനുകൂലമായി ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. അതും പിന്നീട് ചിലർ എടുത്തുമാറ്റിയിരുന്നു.
അതേസമയം, വി. കുഞ്ഞികൃഷ്ണനെതിരെയും നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി ബോർഡുകൾ ഉയരുന്നുണ്ട്. വെള്ളൂർ കൊട്ടണച്ചേരി ക്ഷേത്രപരിസരത്തിനു സമീപവും വെള്ളൂരിലും ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നെങ്കിലും ഇവ പിന്നീട് നശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കാറമേൽ മുച്ചിലോട്ടിന് സമീപം, പയ്യന്നൂർ എൽ.ഐ.സി. ജംഗ്ഷന് സമീപം, മുകുന്ദ ആശുപത്രിക്ക് സമീപം, മഹാദേവ ഗ്രാമം, അന്നൂർ, മൂരി കൊവ്വൽ, പെരുമ്പ, വെള്ളൂർ തുടങ്ങി പത്തോളം സ്ഥലങ്ങളിൽ വി. കുഞ്ഞികൃഷ്ണന്റെ നിലപാടിനെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. പയ്യന്നൂരിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരുവിലെ ഫ്ലക്സ് ബോർഡ് യുദ്ധമായി മാറിയിരിക്കുകയാണ്.
ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ.
Article Summary: A poster war has erupted in Payyannur between factions of the CPM. Flux boards supporting former District Committee member V. Kunhikrishnan appeared in Annur and Kara, while opposing boards surfaced in over ten locations, including Vellur and Perumba.
#Payyannur #CPM #VKunhikrishnan #PosterWar #KannurPolitics #KeralaNews #Annur
