Controversy | ദിവ്യക്കെതിരെ പാർട്ടി നടപടിയില്ല; തീരുമാനമാകാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു

 
party declines action against accused member

Photo Credit: Website / Communist Party Of India (Marxist)

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ജില്ലാ പഞ്ചായത്ത് സ്ഥാനത്ത് നിന്ന് നീക്കിയത് നടപടിയുടെ ഭാഗം 
● ഇതിനിടെ പി പി ദിവ്യക്കായി ജാമ്യ ഹർജി സമർപ്പിച്ചു
● വെള്ളിയാഴ്ച ജാമ്യ ഹരജി കോടതി പരിഗണിച്ചേക്കും 

കണ്ണൂർ: (KVARTHA) എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കേസിൽ പ്രതിയായ പി.പി ദിവ്യയ്ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം. ബുധനാഴ്ച രാവിലെ ചേർന്ന് ഉച്ചയോടെ സമാപിച്ച യോഗത്തിൽ ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കിയത് പാർട്ടി നടപടിയുടെ ഭാഗമെന്നാണ് വിലയിരുത്തൽ. 

Aster mims 04/11/2022

ഇതിനിടെ പി പി ദിവ്യക്കായി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. പൊലീസ് അന്വേഷണത്താൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ദിവ്യയ്ക്കായി തലശേരിയിലെ പ്രമുഖ അഭിഭാഷകനായ കെ വിശ്വൻ സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി. 

യാത്രയയപ്പ് കഴിഞ്ഞ ദിവസം തനിക്ക് തെറ്റുപറ്റിപ്പോയെന്ന് എ.ഡി.എം പറഞ്ഞുവെന്ന കലക്ടറുടെ മൊഴിയിൽ കൃത്യത വരുത്തണം, പ്രതിയുടെ അവകാശത്തിൻ മേലുള്ള കടന്ന് കയറ്റമാണ് പൊലീസ് അറസ്റ്റിലൂടെ നടത്തിയത്, നിർണായക സാക്ഷിമൊഴികൾ പലതും കോടതി മുൻപാകെ എത്തിയില്ലെന്നും ദിവ്യ യ്ക്കായി ജാമ്യ ഹർജി നൽകിയ അഡ്വ. വിശ്വൻ ചൂണ്ടിക്കാട്ടി. 

വ്യാഴാഴ്ച ദീപാവലി അവധി ദിനമായതിനാൽ ഇനി വെള്ളിയാഴ്ച മാത്രമേ ജാമ്യ ഹരജി കോടതി പരിഗണിക്കുകയുള്ളു.

#CPM #KeralaPolitics #Case #NaveenBabu #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia