Troll | പി സരിൻ ഇപ്പോഴും കോൺഗ്രസുകാരനാണോ? നാക്കുപിഴയെ ട്രോളി എതിരാളികൾ
● അഡ്വ. വീണ നായർ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
● നാക്കുപിഴകളും ട്രോളുകളും പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്.
● ജനങ്ങൾക്കിടയിൽ ആവേശം കൂടുതൽ ഉയരുന്നു.
പാലക്കാട്: (KVARTHA) നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അത്യന്തം ആവേശകരമായി മുന്നേറുന്നതിനിടെ, നേതാക്കളുടെയും സ്ഥാനാർഥികളുടെയും ചില പരാമർശങ്ങളുടെ പേരിൽ ട്രോളുകളും നിറയുകയാണ്. ഇത്തരത്തിൽ, കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി സരിൻ റിപോർടർ ചാനലിനോട് നടത്തിയ പ്രതികരണത്തിൽ വന്ന നാക്കുപിഴയാണ് ഇപ്പോൾ എതിരാളികൾ ആഘോഷിക്കുന്നത്.
പണം ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിൽ അതിനെ 'കോൺഗ്രസ്' നേരിടും എന്നായിരുന്നു സരിൻ പറഞ്ഞത്. സിപിഎം എന്ന് പറയുന്നതിന് പകരം, കോൺഗ്രസ് എന്ന് അബദ്ധത്തിൽ പറഞ്ഞുപോവുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ഇടത് സ്ഥാനാർഥിയായാണ് സരിൻ മത്സരിക്കുന്നത്.
പാർടി മാറിയെങ്കിലും, അറിയാതെയെങ്കിലും സരിൻ ഇപ്പോഴും കോൺഗ്രസ് എന്ന് പറഞ്ഞത് ട്രോളുകളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. സരിന്റെ ഈ നാക്കുപിഴയെ കുറിച്ച്, കോൺഗ്രസ് നേതാവ് അഡ്വ. വീണ എസ് നായർ അടക്കമുള്ളവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
'കോൺഗ്രസ് വിട്ടു പോകുന്നതു വരെ അദ്ദേഹം കോൺഗ്രസിലെ സിപിഎമ്മുകാരനായിരുന്നെന്നും കോൺഗ്രസ് വിട്ട ശേഷം സിപിഎമ്മിലെ കോൺഗ്രസുകാരനായിരിക്കുമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്. ഇപ്പോൾ അദ്ദേഹം സിപിഎമ്മിലെ കോൺഗ്രസുകാരനാണ്. അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റുമില്ല. സംഭവിച്ചത് നാക്കു പിഴയുമല്ല', എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്.
പാലക്കാട്ട് പ്രചാരണത്തിന്റെ ആവേശം കൂടിയതോടെ, ഇത്തരത്തിലുള്ള നാക്കുപിഴകളും ട്രോളുകളും പ്രചാരണത്തിന്റെ ഭാഗമായിട്ടുണ്ട്. ഇതൊക്കെ, പാലക്കാട്ട് പ്രചാരണത്തിന്റെ ആവേശം കൂടുതൽ ഉയർത്തുകയാണ്. ട്രോളുകളും നാക്കുപിഴകളും മറ്റും പ്രചാരണത്തിന്റെ ഭാഗമാകുമ്പോൾ, ജനങ്ങൾക്കിടയിൽ ആവേശം കൂടുതൽ ഉയരുന്നു.
#PalakkadByelection #LDF #Congress #Sreenivasan #KeralaPolitics #SocialMedia