

● കണ്ണൂരിൽ 70 ഓളം പാക് പൗരന്മാർ അനധികൃതമായി താമസിക്കുന്നു.
● ആഭ്യന്തര വകുപ്പിന്റെ പ്രീണന രാഷ്ട്രീയമാണ് ഇതിന് കാരണമെന്ന് ആരോപണം.
● ഭാരതത്തെ ഒറ്റക്കെട്ടായി നിലനിർത്തുമെന്ന് ബിജെപി.
● നോർത്ത് ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കണ്ണൂർ: (KVARTHA) കേരളത്തിൽ അനധികൃതമായി താമസിക്കുന്ന പാക്കിസ്ഥാൻ പൗരന്മാരെ പിണറായി സർക്കാർ സംരക്ഷിക്കുകയാണെന്നും അവരെ പുറത്താക്കാൻ നടപടിയെടുക്കണമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.
കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇവരെ തിരിച്ചയക്കാത്തതെന്ന് അബ്ദുല്ലക്കുട്ടി ആരോപിച്ചു. കണ്ണൂർ ജില്ലയിൽ ഏകദേശം 70 ഓളം പേർ ഇത്തരത്തിൽ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി താമസിക്കുന്ന പാക് പൗരന്മാരെ ജില്ലയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്ലക്കുട്ടി.
ഭാരതത്തെ ഒറ്റക്കെട്ടായി നിലനിർത്തി പാകിസ്ഥാനെതിരെ ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജനറൽ സെക്രട്ടറിമാരായ ടി.സി. മനോജ് സ്വാഗതവും എ.പി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
കണ്ണൂരിലെ ബിജെപി പ്രതിഷേധത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക,
Summary: BJP held a protest dharna in Kannur demanding the deportation of Pakistani citizens illegally residing in Kerala. BJP National Vice President A.P. Abdullakutty alleged that the Pinarayi government is protecting these individuals, and accused the state's home department of appeasement politics.
#BJPProtest, #Kannur, #PakistaniCitizens, #KeralaPolitics, #Deportation, #IllegalResidents