Reception | പി വി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം
Oct 23, 2024, 16:11 IST
Photo Credit: Facebook/ PV Anvar
● ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
● ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ എത്തിയ അൻവർ രണ്ട് മണിക്കൂറോളം ഓഫീസിൽ ചിലവഴിച്ചു.
തൃശൂർ: (KVARTHA) ഡി.എം.കെ നേതാവ് പി വി അൻവറിനെ മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരിച്ചത് ചർച്ചയായി. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് സ്വീകരണം ഒരുക്കിയത്.
അൻവറിനെ സ്വീകരിക്കാൻ ചേലക്കരയിലെ ഡി.എം.കെ. സ്ഥാനാർഥി എൻ.കെ. സുധീറുമുണ്ടായിരിന്നു. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ എത്തിയ അൻവർ രണ്ട് മണിക്കൂറോളം ഓഫീസിൽ ചിലവഴിച്ചു.
ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓഫീസില്‍ എത്തിയ അന്‍വറുമായി ലീഗ് നേതാക്കള്‍ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
#PVAnwar #MuslimLeague #DMK #Politics #Thrissur #LocalIssues
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.