സിജെപിക്കെതിരായ പരസ്യ പരാമർശം വാക്കുപിഴവ്; പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് പി സരിൻ

 
P Sarin expresses regret over remarks against CJP during Delhi protest; terms it a slip of the tongue

Photo Credit: Facebook/ Dr Sarin P

ADVERTISEMENT

● സിജെപിയെ കുറിച്ച് പറഞ്ഞ അഭിപ്രായം പാർട്ടിയുടേതല്ലെന്നും വാക്കുപിഴവാണെന്നും വിശദീകരണം
● പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് നീതിപുലർത്തുന്ന പ്രസ്താവനയല്ല ഉണ്ടായതെന്ന് സരിൻ
● സിജെപി ഒരു ഗൂഢാലോചനയാണെന്നും നാടകം കളിക്കുകയാണെന്നുമായിരുന്നു ആദ്യ പ്രസ്താവന
● സിജെപി ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണെന്ന് കുറിപ്പിൽ തിരുത്തി

ന്യൂഡൽഹി: (KVARTHA) മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ സിജെപിക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഇടതുപക്ഷ സഹയാത്രികൻ ഡോ പി സരിൻ.

സിജെപി ഒരു ഗൂഢാലോചനയാണെന്നും അത് ഇന്ത്യൻ ജനാധിപത്യത്തിനു മെല്ലെ വെളിവാകുമെന്നും ആയിരുന്നു ചാനലുകളോട് പ്രതികരിക്കവെ സരിൻ ആദ്യം നടത്തിയ പ്രസ്താവന. പാർലമെൻ്റിൽ പോയി ജന്തർ മന്തറിൽ സമരമിരിക്കാൻ അനുവാദം ചോദിക്കുകയാണെന്നും ആർക്കുവേണ്ടിയാണ് ഇവർ നാടകം കളിക്കുന്നതെന്നും ചോദിച്ച സരിൻ, ഇത്തരം നാടകത്തിൽ നമുക്ക് വിശ്വാസമില്ലെന്നും പറഞ്ഞിരുന്നു.

Aster_MIMS

അനൗചിത്യം തിരിച്ചറിയുന്നുവെന്ന് വിശദീകരണം

പ്രസ്താവന ചർച്ചയായതോടെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും അതിൻ്റെ രാഷ്ട്രീയ പരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല തൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു.

സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന യുവജന പ്രസ്ഥാനമാണെന്നും അതിനെപ്പറ്റി നിരുത്തരവാദപരമായ നിലയിൽ ഒരു രാഷ്ട്രീയ പ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പി സരിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

'ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ സിജെപിയെ കുറിച്ച് പറഞ്ഞ അഭിപ്രായം എൻ്റെ പാർട്ടിയുടേതല്ല എന്നും, അത് എൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വാക്കുപിഴവാണെന്നും ആദ്യമേ ഏറ്റുപറയട്ടെ. എൻ്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിൻ്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സിജെപിയും അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചുപോകുക മാത്രമായിരുന്നു ഉദ്ദേശ്യം. സിജെപി ആർഎസ്എസിൻ്റെ പദ്ധതിയാണ് എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കിക്കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്.

എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്. അച്ചടക്കമുള്ള ഒരു പാർട്ടി അംഗം എന്ന നിലയിൽ ഇത് എൻ്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്ന് മനസ്സിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു. സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെപ്പറ്റി തീർത്തും നിരുത്തരവാദപരമായ നിലയിൽ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു.

രാജ്യത്തിൻ്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ. തെറ്റുകൾ ചൂണ്ടിക്കാട്ടിയ എൻ്റെ പ്രിയ സഖാക്കൾക്ക് നന്ദി.'

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: P Sarin expressed regret on Facebook over his remarks against CJP in Delhi.

#Kvartha #PSarin #CJP #DelhiProtest #GyaneshKumar #LeftParties #CPIMKerala #KeralaPolitics #JantarMantar #MalayalamNews #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia