Defamation | 'വ്യക്തിപരമായി അധിക്ഷേപിച്ചു'; സുജയാ പാർവതിക്കെതിരെ പി പി ദിവ്യ സ്വകാര്യ അന്യായം ഫയൽ ചെയ്തു


● പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരിയായി ചിത്രീകരിച്ചെന്നും പരാതി.
● ദൃശ്യമാധ്യമങ്ങളിൽ ഇത്തരം പ്രവണതകൾ വർധിച്ചു വരുന്നതായി പി പി ദിവ്യ.
● നീതിക്കായുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ദിവ്യ.
കണ്ണൂർ: (KVARTHA) റിപ്പോർട്ടർ ചാനൽ അവതാരിക സുജയ പാർവതിക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ സ്വകാര്യ അന്യായം ഫയൽ ചെയ്തു. തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ചൊവ്വാഴ്ച രാവിലെ 10.30ന് നേരിട്ടെത്തിയാണ് പി പി ദിവ്യ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
ചാനൽ പരിപാടിക്കിടെ വ്യക്തിപരമായ അധിക്ഷേപം നടത്തുകയും പൊതുസമൂഹത്തിന് മുൻപിൽ മോശക്കാരിയായി ചിത്രീകരിച്ചുമെന്നാണ് ആരോപണം.
ചാനൽ പരിപാടിക്ക് റീച്ച് കൂട്ടുന്നതിനായി ബോധപൂർവം അധിക്ഷേപ പരാമർശങ്ങൾ നടത്തുകയെന്ന പ്രവണത ദൃശ്യമാധ്യമങ്ങൾക്കിടെയിൽ വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെയാണ് തൻ്റെ പോരാട്ടമെന്നും പി.പി ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീൽസിലൂടെ പറഞ്ഞു. നീതിക്കായുള്ള തൻ്റെ പോരാട്ടത്തിൽ പൊതുജനങ്ങൾ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
P P Divya filed a private defamation case against Sujaya Parvathi for personal insults during a TV program, highlighting concerns about growing media trends.
#DefamationCase #PpDivya #SujayaParvathi #MediaTrends #PersonalInsult #KeralaNews