Criticizes | 'പൊളിറ്റിക്കൽ ഇസ്ലാം' ചിലരെയെങ്കിലും തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പി ജയരാജൻ 

 
P Jayarajan Criticizes Political Islam
P Jayarajan Criticizes Political Islam

Photo Credit: Facebook/ P Jayarajan

●  വിഷയത്തെ ഗൗരവമായി തന്നെ കാണണമെന്നും  ജയരാജൻ
●  ഒക്ടോബറോടെ ജയരാജന്റെ പുസ്തകം പുറത്തിറങ്ങും

കനവ് കണ്ണൂർ 

തലശേരി: (KVARTHA) മുസ്ലിം രാഷ്ട്രീയവും, പൊളിറ്റിക്കൽ ഇസ്ലാമും രണ്ടും രണ്ടാണെന്നും പൊളിറ്റിക്കൽ ഇസ്ലാം ചിലരെയെങ്കിലും തീവ്രവാദ ആശയങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. അപൂർവമായി ചിലരെങ്കിലും ദാഇശിലേക്ക് പോയത് ഗൗരവമായി കാണണമെന്നും അദ്ദേഹം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ജയരാജന്‍ എഴുതുന്ന പുസ്തകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ്  അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. രാഷ്ട്രീയം ഇസ്ലാം കേരളത്തിൽ കുറച്ചുകാലമായി ന്യൂനപക്ഷ സമുദായത്തിനിടയിൽ പ്രത്യേകിച്ച് മുസ്ലിംകൾക്കിടയിൽ നടത്തിയിട്ടുള്ള ചലനങ്ങളെല്ലാം പ്രതിപാദിക്കുന്ന പുസ്തകമാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ഒക്ടോബറോടെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി പ്രത്യേക സംഘപരിവാർ സിനിമ തന്നെ പുറത്തിറക്കി. കേരള സ്റ്റോറി സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ട് നടത്തിയിട്ടുള്ള ഒരു കാര്യമാണ്. അതൊന്നും വസ്തുതയല്ല. കേരളത്തിൽ സാമുദായിക രാഷ്ട്രീയം ഏതെല്ലാം നിലക്കാണ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് എന്നതടക്കമുള്ള ചരിത്രത്തിലെ പരിശോധനയാണ് പുസ്തകമെന്നും ജയരാജൻ വ്യക്തമാക്കി.

സുന്നി സംഘടനകളുടെ നിലപാടുകളെ പ്രശംസിച്ച ജയരാജൻ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണെന്നും പറഞ്ഞു.  കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള നാല് ചെറുപ്പക്കാരെ കുറിച്ചും ജയരാജന്‍ പ്രതികരിച്ചു. ജയരാജന്റെ പുസ്തകങ്ങളില്‍  കണ്ണൂരിലെ യുവാക്കളില്‍ സംഘടകള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് വിവരം. 

പുസ്തകത്തിന് വലിയ വിമര്‍ശനുമുണ്ടാകുമെന്നും അതിനെയോന്നും താന്‍ ഭയപ്പെടുന്നില്ലെന്നും സിപിഎം നേതാവ് പറയുന്നു. ജനാധിപത്യ രീതിയില്‍ വിമര്‍ശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജന്‍ വ്യക്തമാക്കുന്നുണ്ട്.

2015 ല്‍ കേരളത്തിലെ ദാഇശ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ അന്ന് അത് തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാര്‍ അജണ്ടയെന്ന് പറഞ്ഞ് സിപിഎം എതിർക്കുകയും ചെയ്തിരുന്നു. വടകര പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗും യു.ഡി.എഫ് സ്ഥാർത്ഥി ഷാഫി പറമ്പിലും വർഗീയത പ്രചരിപ്പിച്ചുവെന്ന സിപിഎം ആരോപണങ്ങൾ നിലനിൽക്കവെയാണ് പി ജയരാജൻ്റെ വിമർശനം

#PJayrajan #KeralaNews #Kannur #Kasaragod #Radicalization

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia