ആർഎസ്എസ് നേതാവ് സി സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിൽ പി ജയരാജന്റെ വിമർശനം ചർച്ചയായി

 
C Sadanandan, newly nominated to Rajya Sabha
C Sadanandan, newly nominated to Rajya Sabha

Photo Credit: Facebook/ P Jayarajan

  • രാഷ്ട്രപതി സാധാരണ പ്രമുഖരെയാണ് നാമനിർദ്ദേശം ചെയ്യാറുള്ളത്.

  • പി. ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനമുന്നയിച്ചു.

  • മട്ടന്നൂരിലെ കൊലപാതക ശ്രമക്കേസുകൾ ചൂണ്ടിക്കാട്ടി.

  • സി. സദാനന്ദന് 1994-ൽ ആക്രമണത്തിൽ കാലുകൾ നഷ്ടമായിരുന്നു.

കണ്ണൂർ: (KVARTHA) ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തതിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ നടത്തിയ രൂക്ഷ വിമർശനം ചർച്ചയായി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

‘കറകളഞ്ഞ ഒരു ആർ.എസ്.എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്,’ പി. ജയരാജൻ തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

മട്ടന്നൂർ പഴശ്ശി പെരിഞ്ചേരിയിലെ സി.പി.എം പെരിഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.എം. ജനാർദ്ദനനെ കൈകാൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസും എസ്.എഫ്.ഐ നേതാവ് കെ.വി. സുധീഷിന്റെ കൊലപാതകവും ചൂണ്ടിക്കാട്ടി ദേശാഭിമാനി പത്രത്തിൽ വന്ന ലേഖനം പങ്കുവെച്ചാണ് പി. ജയരാജന്റെ പ്രതികരണം. 

‘കറകളഞ്ഞ ഒരു ആർ.എസ്.എസ് നേതാവിനെ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്ത വാർത്ത നാം കേട്ടു. മലയാള മാധ്യമങ്ങൾ അത് ആഘോഷിക്കുന്ന കാഴ്ചയും സി.പി.എം അക്രമരാഷ്ട്രീയമെന്ന് പറഞ്ഞ് പച്ചനുണ പ്രചരിപ്പിക്കുന്നതും നാം കണ്ടു. സാധാരണ വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളത്. ഇദ്ദേഹത്തിന്റെ പ്രാവീണ്യം ഏത് മേഖലയിലാണെന്ന് ഈ വാർത്ത വായിക്കുന്നവർക്ക് ബോധ്യപ്പെടും.’

‘കഴിഞ്ഞ മാസമാണ് ആർ.എസ്.എസ് ബോംബറിൽ കാൽ നഷ്ടപ്പെട്ട ഡോ. അഷ്നയുടെ വിവാഹം നടന്നത്. വലിയ വായിൽ പ്രസംഗിക്കുന്ന ഒരൊറ്റ യു.ഡി.എഫ് നേതാക്കളോ മാധ്യമങ്ങളോ ആർ.എസ്.എസ് എന്ന പേര് പോലും മിണ്ടിയത് നാം കണ്ടില്ല,’ എന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് നിർദ്ദേശിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. 1994 ജനുവരി 25-ന് രാത്രി എട്ടരയോടെ ഉരുവച്ചാലിൽ ബസിറങ്ങിയപ്പോഴാണ് സി.പി.എം പ്രവർത്തകർ അദ്ദേഹത്തിന്റെ ഇരുകാലുകളും വെട്ടിയെറിഞ്ഞത്. ഇതിനുശേഷം കൃത്രിമക്കാൽ വെച്ചാണ് അദ്ദേഹം ജീവിതം നയിച്ചിരുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് സി. സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയം വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ്. സി. സദാനന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദമുഖങ്ങളാണ് ഉയരുന്നത്.

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്ത്? കമൻ്റ് ചെയ്യുക!

Article Summary: P Jayarajan criticizes C Sadanandan's Rajya Sabha nomination.

#KeralaPolitics #RajyaSabha #PJayarajan #RSS #CPM #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia