പിജെയുടെ മുന്നേറ്റത്തിൽ അണികളിൽ ആവേശം; കണ്ണൂരിൻ്റെ ചെന്താരകം ഇനി തലസ്ഥാനത്തെ പാർട്ടിയുടെ മുഖമായി മാറുമ്പോൾ
ADVERTISEMENT
● പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് പി ജയരാജന്റെ മടങ്ങിവരവ്
● സിപിഎം പിബി അംഗം അശോക് ദാവ്ളേയാണ് സെക്രട്ടറിയേറ്റിലേക്ക് പി ജയരാജന്റെ പേര് നിർദേശിച്ചത്
● 15 വർഷത്തിന് ശേഷമാണ് പി ജയരാജൻ പാർട്ടിയുടെ മുഖ്യധാരയിലേക്ക് തിരിച്ചെത്തുന്നത്
● കേന്ദ്ര കമ്മിറ്റി അംഗമായ ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രത്യേക ക്ഷണിതാവാക്കി
● ബിജെപിയുടെ വളർച്ച തടയാനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും വിവിധ കർമപരിപാടികൾ ആസൂത്രണം ചെയ്തു
കനവ് കണ്ണൂർ
കണ്ണൂർ: (KVARTHA) പാർട്ടി അണികളുടെ ചെന്താരകമായ പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒരു പടി കടന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെത്തിയത് വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലെ ശ്രദ്ധേയമായ നടപടികളിലൊന്നായി മാറിയിരിക്കുകയാണ്. ഇതുവരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പക്ഷത്തിൽ അനഭിമതനായ പി ജയരാജൻ 15 വർഷത്തിന് ശേഷം മുഖ്യധാരയിലേക്ക് വരുന്നുവെന്നതാണ് പ്രത്യേകത. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ പാർട്ടിക്കെതിരെ മുൻപ് വ്യാപക വിമർശനം ഉയർന്നിരുന്നു.
പിന്തുണച്ച് പിണറായി വിജയൻ
സിപിഎം പിബി അംഗം അശോക് ദാവ്ളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ്റെ പേര് നിർദേശിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇതിനെ പിന്തുണച്ചു. സിപിഎമ്മിൻ്റെ തിരുത്തൽ നടപടിയുടെ തീരുമാനമെന്ന നിലയിലാണ് പി ജയരാജനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിനെ വിലയിരുത്തുന്നത്. ഇതോടെ എംവി ജയരാജന് ശേഷം മറ്റൊരു മുതിർന്ന നേതാവ് കൂടി സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ ഭാഗമായി.
കർമ പരിപാടികളുമായി നേതൃത്വം
കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിൽ കണ്ണൂർ ആലക്കോട് സ്വദേശിയായ ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രത്യേക ക്ഷണിതാവാക്കിയിട്ടുണ്ട്. ബിജെപിയുടെ വളർച്ച കേരളത്തിൽ തടയുന്നതിനായി നിരവധി കർമ പരിപാടികളാണ് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്തിട്ടുള്ളത്. പൊതു ഉത്സവങ്ങൾ വർഗീയ ശക്തികൾക്ക് വിട്ടുകൊടുക്കാതെ മതനിരപേക്ഷത ഉയർത്തി ഇടപെടുകയെന്ന പി ജയരാജൻ്റെ ലൈൻ അതേ പോലെ സ്വീകരിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
മാറ്റിനിർത്തപ്പെട്ടിടത്തു നിന്നും മടങ്ങിവരവ്
നേരത്തെ വ്യക്തിപൂജയുടെ പേരിൽ സിപിഎമ്മിൽ നിന്നും ഒറ്റപ്പെട്ടു പോയ നേതാവാണ് പി ജയരാജൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയനുൾപ്പെടെയുള്ള ഔദ്യോഗിക വിഭാഗം പി ജയരാജനെ മാറ്റി നിർത്തിയിടത്തു നിന്നാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ആരാധകർ 'പിജെ'യെന്ന് വിളിക്കുന്ന പി ജയരാജനായി 'പിജെ ആർമി', 'റെഡ് ആർമി', 'പോരാളി ഷാജി'യുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ സജീവമാണ്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: P Jayarajan returns to the CPM state secretariat after 15 years, sparking excitement among party workers.
#Kvartha #PJayarajan #CPMKerala #KeralaPolitics #PinarayiVijayan #MalayalamNews #AmmuNews
