Wildlife Issues | വന്യജീവികളെ പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള നയം ഇനി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

 
 V.D. Satheesan speaking on wildlife issues in Kerala
 V.D. Satheesan speaking on wildlife issues in Kerala

Photo: Arranged

● വന്യജീവി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകണം. ഇതിനായി സംസ്ഥാനത്തെ മുഴുവൻ യു ഡി  എഫ്എം പി മാരും  കേന്ദ്രത്തിൽ ശബ്ദമുയർത്തുമെന്നും വി.ഡി സതീശൻ പറഞ്ഞു.

കണ്ണൂർ: (KVARTHA) പരമ്പരാഗത മാർഗങ്ങളിലൂടെയും ശാസ്ത്രിയ സംവിധാനങ്ങളിലൂടെയും ജനവാസ കേന്ദ്രങ്ങളിലിറക്കുന്ന വന്യജീവികളെ പ്രതിരോധിക്കുന്നതിന് പകരം ജനങ്ങളെ വിധിക്കു വിടാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മലയോര സമര പ്രചരണ ജാഥയ്ക്ക് ഇരിട്ടി കീഴ്പള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു കൊല്ലമായി വന്യജീവി അക്രമത്തിനിരയാകുന്നവർക്ക് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. വന്യജീവി നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ കേന്ദ്രം തയ്യാറാകണം. ഇതിനായി സംസ്ഥാനത്തെ മുഴുവൻ യു ഡി  എഫ്എം പി മാരും  കേന്ദ്രത്തിൽ ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐ സി സി വർക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.  വയനാട്ടിൽ ആദിവാസി സ്ത്രിയെ പുലി കടിച്ചു കൊലപ്പെടുത്തിയപ്പോൾ അവിടെ സന്ദർശം നടത്താതെ കോഴിക്കോട് ബീച്ചിൽ പാട് പാടി ആനന്ദം നൃത്തമാടിയ വനം വകുപ്പ് മന്ത്രി ശശീന്ദ്രൻ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മലയോരങ്ങളിൽ മനുഷ്യൻ്റെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. ഹിമാചൽ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വന്യമൃഗശല്യത്തിനെതിരെ സ്വീകരിച്ച നടപടികൾ പഠിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇബ്രാഹിംമുണ്ടേരി അധ്യക്ഷനായി. 

എം എൽ എ മാരായ എം.വിൻസൻ്റ്, റേജി.എം ജോൺ, അൻവർ സാദത്ത്, സണ്ണി ജോസഫ്, സജി ജോസഫ്, യു ഡി എഫ് നേതാക്കളായ എം എം ഹസ്സൻ, സി പി ജോൺ, രാജൻ ബാബു, അബ്ദുൾ റഹ്മാൻ കല്ലായി, പി.ടി. മാത്യു, മാർട്ടിൻ ജോർജ്ജ്, അപു ജോൺ ജോസഫ്, സോാണി സെബാസ്റ്റ്യൻ, കരിംചേലേരി, ചന്ദ്രൻ തില്ലങ്കേരി, വി എ നാരായണൻ, സജീവ് മാറോളി, അമ്യത രാമകൃഷ്ണൻ, എം സി സെബാസ്റ്റ്യൻ, ജിമ്മി അന്തിനാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ  രേഖപ്പെടുത്തതാൻ മറക്കരുത്!

Opposition Leader V.D. Satheesan criticizes the government’s policy on wildlife and calls for action to ensure the safety of people in hilly areas.

#KeralaNews, #WildlifeProtection, #VDSatheesan, #UDF, #WildlifeIssues, #KeralaPolitics

 


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia