ADVERTISEMENT
● അബ്ദുൽ റഷീദ് ഓയൂർ പ്രസിഡന്റായി.
● അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം ജനറൽ സെക്രട്ടറിയായി.
● വിവിധ പദവികളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജിദ്ദ: (KVARTHA) പിഡിപിയുടെ പ്രവാസി ഘടകമായ പീപ്പിൾസ് കൾച്ചറൽ ഫോറം (പിസിഎഫ്) ജിദ്ദ ഘടകം പുനഃസംഘടിപ്പിച്ചു. പാർട്ടി ചെയർമാൻ അംഗീകരിച്ച ഈ നടപടിയെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് ചേർപ്പ് അറിയിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുൽ റഷീദ് ഓയൂർ പ്രസിഡന്റായും, അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഹാറൂണ്‍ പെരുവള്ളൂർ, ശിഹാബ് പൊന്‍മള, അസീസ് ഒതുക്കുങ്ങൽ, മീഡിയ ഇൻചാർജായി അനീസ് കൊടുങ്ങല്ലൂർ, ജോയിന്റ് സെക്രട്ടറിമാരായി സുനിർ കുണ്ടറ, അബ്ദു റസാഖ് മാമ്പുഴ, ട്രഷററായി ബക്കർ സിദ്ധീഖ് നാട്ടുകൽ, നാഷണൽ കൗൺസിൽ അംഗങ്ങളായി ദിലീപ് താമരകുളം, ഈസ കിഴിശ്ശെരി, ഫൈസൽ പൊന്മള എന്നിവരെ തിരഞ്ഞെടുത്തു.
അഡ്ഹോക്ക് കമ്മിറ്റി ചീഫ് കോർഡിനേറ്റർ ദീലീപ് താമരക്കുളത്തിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേറ്റർ അബ്ദുൽ റസാഖ് മാസ്റ്റർ മമ്പുറം സ്വാഗതം പറഞ്ഞു. ബക്കർ സിദ്ധീഖ് നാട്ടുകൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അബ്ദുറസാഖ് മാമ്പുഴ നന്ദി പറഞ്ഞു.
#PDP #PCF #Jeddah #SaudiArabia #KeralaPolitics #NRI #OverseasIndians
