Lynching | അവസാനിക്കാത്ത ആൾക്കൂട്ടക്കൊല; പ്രതിഷേധിക്കാനോ പ്രതികരിക്കാനോ ഇവിടെ ആരുമില്ലേ?
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫിറോസ് ഖുറേശി ഒരു ആക്രി കച്ചവടക്കാരനായിരുന്നു. ഇദ്ദേഹത്തിന് മേൽ ഒരു ക്രിമിനൽ കുറ്റവും ഇതുവരെ ആരോപിക്കപ്പെട്ടിരുന്നില്ല.
മിന്റാ മരിയ ജോസഫ്
(KVARTHA) മോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാമതും അധികാരത്തിൽ എത്തിയിട്ട് മാസങ്ങൾ ആയില്ല, അതും തല്ലിക്കൂട്ട് സർക്കാരും. എന്നിട്ടും ഇവിടെ മുസ്ലിംകൾക്ക് നേരെയുള്ള ആക്രമണത്തിന് യാതൊരു കുറവും വന്നിട്ടില്ല. പ്രതിഷേധിക്കാനും ആരുമില്ല. ഇങ്ങനെയുള്ളവ വെളിച്ചെത്തുകൊണ്ടുവരേണ്ടവർ പോലും ഇതുപോലെയുള്ള സംഭവങ്ങൾ മുക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പ്രതികരിക്കാൻ പ്രതിപക്ഷം പോലും ഇല്ലാത്ത അവസ്ഥ.
ഇവിടെ മുസ്ലിം സമുദായാംഗങ്ങൾക്ക് സ്വസ്ഥമായി ഇനിയും ജീവിക്കാൻ സാധിക്കില്ലെന്നാണോ ഇതിൽ നിന്ന് മനസിലാക്കേണ്ടത് എന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഉത്തർപ്രദേശിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു എന്നതാണ്. ആ വാർത്തയുടെ നിജസ്ഥിതിയിലേയ്ക്ക് ഒന്ന് കണ്ണോടിക്കാം. അത് ഒരു പോസ്റ്റിൻ്റെ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. അതിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്:

'ഫിറോസ് ഖുറേശി ഒരു ആക്രി കച്ചവടക്കാരനായിരുന്നു. ഖുറേശിക്ക് മേൽ ഒരു ക്രിമിനൽ കുറ്റവും ഇതുവരെ ആരോപിക്കപ്പെട്ടിരുന്നില്ല. എന്നാൽ ജൂലൈ 5ന്, ഖുറേശി മോഷണം നടത്തിയെന്നാരോപിച്ചു കൊണ്ട് കുറച്ചു പേർ ചേർന്ന് ക്രൂരമായി തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജലാലാബാദ് ടൗണിലാണ് സംഭവം നടന്നത്. ഖുറേശിയുടെ വീട്ടുകാർ മൂന്നു പേരുടെ പേര് പോലീസിൽ പറഞ്ഞിട്ടുണ്ട്. ആദിത്യനാഥിന്റെ പോലീസ് പതിവു പോലെ കാക്കിക്കളസം കാണിച്ചു. ഇത് ആൾക്കൂട്ട ആക്രമണമല്ലെന്നും ഖുറേശി മദ്യപിച്ച് കുറ്റാരോപിതന്റെ വീട്ടിൽ ചെന്നു എന്നും പറഞ്ഞായിരുന്നു പോലീസ് കേസ് എടുത്തിരിക്കുന്നത്.
ഇതേസമയത്ത് രണ്ടു ജേർണലിസ്റ്റുകൾ സക്കീർ അലി ത്യാഗി, വസീം അക്രം ത്യാഗി എന്നിവർ ട്വീറ്ററിൽ ഈ ആൾക്കൂട്ട കൊലപാതകത്തിനെ കുറിച്ച് എഴുതി. മോദി മൂന്നാം വട്ടം അധികാരത്തിൽ വന്നതിന് ശേഷം മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചുവെന്ന് എഴുതി. ഇന്ന് യുപി പോലീസ് മേൽപ്പറഞ്ഞ രണ്ടുപേർക്ക് പുറമേ ട്വീറ്റ് ഷെയർ ചെയ്ത വേറെ മൂന്നു പേർക്കും കൂടി എതിരെ കേസ് എടുത്തിരിക്കയാണ്. വ്യത്യസ്ത മത വിഭാഗങ്ങൾ തമ്മിൽ വൈരം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. വളരെ കൃത്യമാണ് സംഘപരിവാര നീക്കങ്ങൾ'.
ട്വീറ്ററിൽ എഴുതിയ കാര്യങ്ങളുടെ നിജസ്ഥിതി എന്താണെന്ന് ഇപ്പോൾ വായനക്കാർക്കും മനസിലായിക്കാണും. പൊലീസ് ആദിത്യനാഥന്റെയും മോദിയുടെയും ആഗ്രഹങ്ങളാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ ആക്ഷേപമുണ്ട്. കൂടുതൽ വരാനിരിക്കുന്നതേയുള്ളൂ. ശരിക്കും ഈ വാർത്ത ഞെട്ടിക്കുന്നത് തന്നെയാണ്. യു.പി യിൽ ബി.ജെ.പി സർക്കാരാണ് ഭരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അവിടെ യോഗിയാണ് മുഖ്യമന്ത്രി. മുസ്ലിങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പള്ളിപൊളിക്കലിനും ഒക്കെ പേരുകേട്ട സംസ്ഥാനം കൂടിയാണ് യോഗി ഭരിക്കുന്ന യു.പി.
ബി.ജെ.പിയ്ക്ക് കേന്ദ്രത്തിൽ ഭരിക്കാൻ കഴിഞ്ഞ തവണത്തെപ്പോലെ മൃഗീയ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ ഇന്ന് ഇവിടെ എന്തൊക്കെ അതിക്രമങ്ങൾ നടക്കുമായിരുന്നുവെന്ന് ചോദ്യം ഉയർത്തുന്നവരുണ്ട്. ഒപ്പം കേന്ദ്രത്തിലെ പ്രതിപക്ഷത്തിൻ്റെ നിശബ്ദതയും അത്ഭുതപ്പെടുത്തുന്നതാണ്. എന്തായാലും ഒരു വിഭാഗത്തിൽപ്പെട്ട മത സമുദായത്തിന് ഇവിടെ സ്വസ്ഥമായി ഉറങ്ങാനും ഉണ്ണാനും പ്രവർത്തിക്കാനും ഒന്നും പറ്റുന്നില്ലെന്നതാണ് വാസ്തവം. അതിൻ്റെ നേർക്കാഴ്ചയാണ് മുസ്ലിം യുവാവിൻ്റെ ഈ കൊലപാതകം.
ഈ രാജ്യം ഞങ്ങളുടേതുമാണ്, ന്യൂനപക്ഷ, ഭൂരിപക്ഷ വ്യത്യാസമില്ലാതെ എന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ഇവിടെ ആരുമില്ലാതായിരിക്കുന്നു. എല്ലാവരും ആരെയോ ഭയപ്പെടുന്നതാണ് കാണുന്നത്. പ്രതികരിക്കുക, പ്രതിഷേധിക്കുക, നിങ്ങളിൽ എത്തുംവരെ മൗനം നടിക്കരുത് എന്ന് നെറ്റിസൻസ് കുറിക്കുന്നു. നിയമവ്യവസ്ഥ പാലിക്കാതെ വന്നാൽ അരാജകത്വമാണ് ഫലം. നിങ്ങളുടെ ഊഴം വരുമ്പോൾ ആരും ഉണ്ടാവില്ല. ആരും. ഈ യാഥാർത്ഥ്യം മനസലാക്കി പ്രവർത്തിച്ചാൽ എല്ലാവർക്കും നല്ലത്. ഒപ്പം മാനുഷിക സ്നേഹവും മതസൗഹാർദവും കൈവരികയും ചെയ്യും.
