ആനപ്പുറത്ത് എഴുന്നള്ളി എൻഡിഎ സ്ഥാനാർഥി; കൂടെ പുലിക്കളിയും മേളവും; അഴീക്കോട് ആവേശമായി വിനോദ് കുമാറിന്റെ പത്രികാ സമർപ്പണം

 
NDA candidate K.K. Vinod Kumar on a robotic elephant during an election rally in Kannur.

Photo: Special Arrangement

ADVERTISEMENT

● തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്രിക സമർപ്പണം നടന്നത്.
● ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് തളാപ്പ്, തെക്കി ബസാർ വഴി കലക്ടറേറ്റിലേക്ക്.
● വീൽ ഘടിപ്പിച്ച അത്യാധുനികമായ റോബോട്ടിക് ആനയാണ് എഴുന്നെള്ളിപ്പിന് ഉപയോഗിച്ചത്.

കണ്ണൂർ: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പിന്റെ പത്രികാ സമർപ്പണം ആവേശകരമായി പുരോഗമിക്കെ വേറിട്ട കാഴ്ചയുമായി അഴീക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.കെ. വിനോദ് കുമാർ. ഗജവീരന്റെ പുറത്ത് എഴുന്നള്ളി വന്ന് പത്രിക സമർപ്പിച്ച സ്ഥാനാർഥിയുടെ നടപടി കണ്ണൂർ നഗരത്തിൽ കൗതുകമായി. തൃശൂരിൽ നിന്നെത്തിയ പുലിക്കളി സംഘവും ചെണ്ടമേളവും ബിജെപി പ്രവർത്തകരും അകമ്പടിയായെത്തിയതോടെ കണ്ണൂർ നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായി.

Aster_MIMS

റോബോട്ടിക് ആനപ്പുറത്ത് എഴുന്നെള്ളിപ്പ്

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ താളിക്കാവിലെ ഓഫീസിൽ നിന്നാണ് സ്ഥാനാർഥിയുടെ നേതൃത്വത്തിലുള്ള പ്രകടനം ആരംഭിച്ചത്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപത്തൂടെ ദേശീയപാതയിലെ തെക്കി ബസാറിലെത്തി സിഗ്നൽ ലൈറ്റ് മുറിച്ചുകടന്നാണ് ജാഥ കലക്ടറേറ്റിലേക്ക് പ്രവേശിച്ചത്. വീൽ ഘടിപ്പിച്ച അത്യാധുനികമായ റോബോട്ടിക് ആനപ്പുറത്ത് കയറിയായിരുന്നു സ്ഥാനാർഥിയുടെ എഴുന്നെള്ളിപ്പ്. 2026 മാർച്ച് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സ്ഥാനാർഥി പത്രിക സമർപ്പിക്കാനായി കലക്ടറേറ്റിലെത്തിയത്.

നഗരം നിശ്ചലമാക്കി പുലിക്കളിയും മേളവും

സ്ഥാനാർഥിയുടെ പത്രികാ സമർപ്പണത്തിന് പകിട്ടേകാൻ തൃശൂരിൽ നിന്നുള്ള പ്രത്യേക പുലിക്കളി സംഘവും എത്തിയിരുന്നു. വാദ്യമേളങ്ങളുടെയും ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നടന്ന പ്രകടനം തെക്കി ബസാർ ഉൾപ്പെടെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കി. 

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: NDA Azhikode candidate K.K. Vinod Kumar filed his nomination on Monday after arriving at the Kannur Collectorate on a robotic elephant accompanied by Puli Kali.

#KannurElection #KKVinodKumar #NDA #Azhikode #RoboticElephant #PuliKali #KeralaPolitics2026 #BreakingNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Desk
Newsroom Desk

2258 Articles

Tags

Share this story

wellfitindia