SWISS-TOWER 24/07/2023

Hate Speech | വിവാദ പരാമർശം: പി സി ജോർജിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  ഡിജിപിക്ക് പരാതി നൽകി നാഷണൽ യൂത്ത് ലീഗ്

 
National Youth League Files Complaint Against PC George for Hate Speech
National Youth League Files Complaint Against PC George for Hate Speech

Image: Supplied

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പി സി ജോർജ് മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തി. 
● ലൗ ജിഹാദ് എന്ന ഇല്ലാ കഥ വീണ്ടും സ്ഥാപിക്കാനാണ് പി സി ജോർജ് ശ്രമിക്കുന്നത്. 
● നവോത്ഥാന കേരളത്തിന് വർഗീയതയെ തോൽപിക്കാൻ കഴിയും. 
● പി സി ജോർജിന്റെ നുണ പ്രചാരണങ്ങൾ കേരളത്തിൽ സാമൂഹിക സൗഹൃദം തകർക്കുന്നു. 

(KVARTHA) കഴിഞ്ഞ ദിവസം പി സി ജോർജ് മുസ്ലീം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി ആവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി. വർഗീയ ധ്രുവീകരണം ആസൂത്രണം ചെയ്യുന്ന പി സി ജോർജിന്റെ നുണ പ്രചാരണങ്ങൾ കേരളത്തിൽ സാമൂഹിക സൗഹൃദം തകർക്കുന്ന വർഗ്ഗീയ ബോംബ്‌ ആണ്, ഇത് ഇനിയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

Aster mims 04/11/2022

മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികൾ ലൗജിഹാദിന് ഇരയായെന്നും 41 പേരെ മാത്രം വീണ്ടെടുത്തു എന്നുമുള്ള പി സി ജോർജിന്റെ അപകടകരമായ പ്രസ്താവന കോടതിയും പൊലീസും തള്ളിയ ലൗ ജിഹാദ് എന്ന ഇല്ലാ കഥ വീണ്ടും സ്ഥാപിക്കാനുള്ള സംഘപരിവാർന്റെ കുൽസിത ശ്രമങ്ങളുടെ ഭാഗമാണ്. ബിജെപിക്കും പി.സി ജോർജിനും കേരളീയ സമൂഹത്തിൽ ഇടം നേടാൻ കഴിയാത്തതിന്റെ എല്ലാ പ്രതിസന്ധിയും ഈ രീതിയിൽ വർഗീയ വിഷം വളർത്തി സമൂഹത്തെ വിഭജിച്ച് തങ്ങളുടെ അജണ്ട നടപ്പാക്കാമെന്നാണ് അവർ കരുതുന്നത്. 

നവോത്ഥാന കേരളത്തിന് വർഗീയതയെ തോൽപിക്കാൻ കഴിയും നാടിന്റെ ചരിത്രം അതാണ്, സാഹോദര്യത്തിന്റെ മണ്ണാണ് കേരളം അത് തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ, ജനറൽ സെക്രട്ടറി റഹീം ബണ്ടിച്ചാൽ എന്നിവർ കൂട്ടിച്ചേർത്തു. യോഗത്തിൽ ഭാരവാഹികളായ കെ.വി അമീർ, ജെയിൻ ജോസഫ്, അഷ്റഫ് പുതുമ, റൈഹാൻ പി. സത്താർ എന്നിവർ സംസാരിച്ചു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

The National Youth League has filed a complaint with the DGP demanding legal action against PC George for his hate speech against the Muslim community.

#PCGeorge #HateSpeech #NationalYouthLeague #Kerala #Communalism #Complaint

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia