പിരിക്കുക, മുക്കുക; കോൺഗ്രസ് നയം വ്യക്തമെന്ന് എം വി ജയരാജൻ; സ്ഥാനാർത്ഥി നിർണയം പാർട്ടി തീരുമാനിക്കും

 
MV Jayarajan addressing the media at CPIM Kannur District Committee Office.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സ്ഥാനാർത്ഥി നിർണയത്തിൽ കഴിവും പ്രാപ്തിയുമുള്ളവരെ പാർട്ടി പരിഗണിക്കും; മുഖ്യമന്ത്രി ധർമ്മടത്ത് മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും.
● സി.കെ ഗോവിന്ദൻ നായർക്കും കെ. കരുണാകരനും സ്മാരകം നിർമ്മിക്കാൻ പിരിച്ച പണം കാണാനില്ലെന്ന് പരിഹാസം.
● വയനാട്ടിലെ ദുരിത ബാധിതർക്കായി വീടുണ്ടാക്കുമെന്ന് പറഞ്ഞ് പിരിച്ചെങ്കിലും ഭൂമിയുമില്ല, വീടുമില്ലാത്ത അവസ്ഥയാണ്.
● വി.ഡി സതീശൻ പുറത്തിറക്കുന്ന 'ബോംബുകൾ' ഒന്നും പൊട്ടുന്നില്ലെന്നും ബി.ജെ.പി ബന്ധം ആരോപിച്ച് എൽ.ഡി.എഫിനെ കുറ്റപ്പെടുത്തുകയാണെന്നും വിമർശനം.

കണ്ണൂർ: (KVARTHA) മുൻ കൊട്ടാരക്കര എം എൽ എ അയിഷ പോറ്റി പാർട്ടി വിട്ടത് ദൗർഭാഗ്യകരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ പറഞ്ഞു. സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പതിനഞ്ചു വർഷം എം എൽ എയും രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അവർ. സി പി എം ബന്ധമുപേക്ഷിക്കാൻ മാത്രം എന്ത് അവഗണനയാണ് അവർക്കുണ്ടായതെന്ന് അറിയില്ലെന്നും ജയരാജൻ പറഞ്ഞു.

Aster mims 04/11/2022

ജോസ് കെ മാണി യു ഡി എഫിലേക്ക് പോകുന്നില്ലെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞതാണ്. പത്തനംതിട്ടയിൽ നിന്നും എറണാകുളം വരെ എൽ ഡി എഫ് മധ്യമേഖലാ ജാഥ നയിക്കുന്നത് ജോസ് കെ മാണിയാണ്. ജോസ് കെ മാണി എൽ ഡി എഫ് വിടുന്നുവെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേയെന്നും എം വി ജയരാജൻ ചോദിച്ചു.

സ്ഥാനാർത്ഥി നിർണയം

താൻ മത്സര രംഗത്തുണ്ടാവുമോ എന്ന ചോദ്യത്തിന്, കഴിവും പ്രാപ്തിയുമുള്ളവർ സ്ഥാനാർത്ഥി പട്ടികയിൽ വരുമെന്നായിരുന്നു ജയരാജന്റെ മറുപടി. തന്നെക്കാൾ കഴിവുള്ളവർ സ്ഥാനാർത്ഥികളായി വരും. ഇക്കാര്യത്തിൽ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിന്റെ കാര്യങ്ങളൊന്നും നിലവിൽ തീരുമാനിച്ചിട്ടില്ല. 

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടതും പാർട്ടിയാണ്. കഴിവും പ്രാപ്തിയുമുളളവർ ഇത്തവണ സ്ഥാനാർത്ഥികളാകുമെന്നും ജനങ്ങൾ എൽ ഡി എഫിനെ കൈവിടില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം

ജനങ്ങളുടെ അടുത്തു നിന്നും പണം പിരിക്കുക, മുക്കുക എന്നതാണ് കോൺഗ്രസിന്റെ പരിപാടിയെന്ന് ജയരാജൻ ആരോപിച്ചു. സി കെ ഗോവിന്ദൻ നായർക്കും കെ കരുണാകരനും സ്മാരകം നിർമ്മിക്കാൻ പണം പിരിച്ചെങ്കിലും അതൊന്നും കാണാനില്ല.

വയനാട്ടിലെ ദുരിത ബാധിതർക്കായി വീടുണ്ടാക്കുമെന്ന് പറഞ്ഞു പിരിച്ചെങ്കിലും ഇപ്പോൾ ഭൂമിയുമില്ല, വീടുമില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കർണാടകയിലെ യെലഹങ്കയിലേക്ക് പോകണം. 

വീടു നിർമ്മിച്ചു നൽകേണ്ടത് അവിടെയാണെന്നും ജയരാജൻ പരിഹസിച്ചു. വയനാട് ദുരിതാശ്വാസ നിധിയിലേക്കും ഭവനനിർമ്മാണത്തിനും ഫണ്ട് പിരിച്ച ഒരു എം എൽ എ ഇപ്പോൾ ജയിലിലാണ്.

സതീശന്റെ ബോംബും ചരിത്രവും

വി ഡി സതീശൻ പുറത്തിറക്കുന്ന ബോംബുകളൊന്നും പൊട്ടുന്നില്ലെന്ന് ജയരാജൻ പറഞ്ഞു. ബി ജെ പി ബന്ധം ആരോപിച്ചാണ് ഇപ്പോൾ എൽ ഡി എഫിനെ കുറ്റപ്പെടുത്തുന്നത്. കൂത്തുപറമ്പിൽ ജനതാ പാർട്ടിയുടെ പിന്തുണയാണ് അന്ന് അവിടെ മത്സരിച്ച പിണറായിക്ക് കിട്ടിയത്. 

അന്ന് എല്ലാ പാർട്ടിക്കാരും 'നാവടക്കൂ പണിയെടുക്കൂ' എന്ന് പറഞ്ഞ് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്‌ക്കെതിരെ ഒന്നിച്ചതാണ്. കെ സുധാകരൻ അന്ന് ജനതാ പാർട്ടിക്കാരനായിരുന്നുവെന്ന് എന്തുകൊണ്ട് ആരും പറയുന്നില്ലെന്നും എം വി ജയരാജൻ ചോദിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയെന്നു പറയുമ്പോഴും 57 മണ്ഡലങ്ങളിൽ ഭൂരിപക്ഷം എൽ ഡി എഫിനാണ്. ഇതിനു പുറമേയുള്ള മണ്ഡലങ്ങളിൽ നേരിയ ഭൂരിപക്ഷം മാത്രമേ യു ഡി എഫിനുള്ളൂ. 

2010-ൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് തിരിച്ചടിയേറ്റിട്ടും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടി ഭരണത്തിന് അടുത്തെത്തിയത് ഓർക്കണമെന്നും എം വി ജയരാജൻ ഓർമ്മിപ്പിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ

Article Summary: CPIM leader MV Jayarajan criticizes Congress for fund embezzlement and addresses Ayisha Potty's exit and candidate selection.

#MVJayarajan #CPIM #Congress #KeralaPolitics #PinarayiVijayan #AyishaPotty

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia