Allegation | കുഴലിലൂടെ അഴിമതി അന്വേഷിക്കുന്ന കുഴൽനാടൻ കുഴലിൽ കുടുങ്ങിയെന്ന് എം വി ജയരാജൻ

 
MV Jayarajan, CPM Kannur District Secretary, speaking at a press conference.
MV Jayarajan, CPM Kannur District Secretary, speaking at a press conference.

Photo: Arranged

● 'സ്കൂട്ടർ ഉൾപ്പെടെ വിലകുറഞ്ഞ സാധനങ്ങൾ വാഗ്ദാനം ചെയ്തു പണം തട്ടി'
● സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് എം വി ജയരാജൻ.
● 'ആരായാലും പൊലീസ് നിയമ നടപടി നേരിടണം'

കണ്ണൂർ: (KVARTHA) കുഴലിലൂടെ അഴിമതി അന്വേഷിക്കുന്ന മാത്യു കുഴൽനാടൻ എം.എൽ.എ കുഴലിൽ തന്നെ പണം വാങ്ങിയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. സ്കൂട്ടർ ഉൾപ്പെടെ പാതി വിലയ്ക്ക് സാധനങ്ങൾ വാങ്ങി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ സംഭവത്തിൽ ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 

കോൺഗ്രസോ ബി.ജെ.പിയോ മാർക്സിസ്റ്റോയെന്നില്ല, ആരായാലും പൊലീസ് നിയമ നടപടി നേരിടണം. ലൈബ്രറിയുടെ മറവിൽ പാർട്ടി പ്രവർത്തകനായ പി.കെ ബൈജു സ്കൂട്ടറും ലാപ്ടോപ്പുമൊക്കെ വാഗ്ദ്ധാനം ചെയ്തു പണം വാങ്ങിയിട്ടുണ്ടെങ്കിൽ സാധനമോ പണമോ വേഗം തിരിച്ചു കൊടുത്തു കൊള്ളണം. ഇത്തരം കാര്യങ്ങൾ നടത്താനുള്ളതല്ല ലൈബ്രറികൾ. എം.വി ജയരാജൻ തന്നെയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെങ്കിലും പാർട്ടി നടപടിയെടുക്കും.

ആരോപണമുയർന്ന സീഡ് സൊസൈറ്റിയുടെ പ്രമോട്ടറായ മോഹനൻ എന്നായാൾ പാർട്ടിയിലില്ല. രേഖകൾ പരിശോധിച്ചപ്പോൾ പുഴാതി ലോക്കൽ കമ്മിറ്റിയംഗമായി അങ്ങനെയൊരാളില്ല. ബ്രാഞ്ച് കമ്മിറ്റിയംഗമായും മോഹനനില്ല. സീഡ് സൊസൈറ്റിയുടെ മറവിൽ കോടികൾ അനന്തു കൃഷ്ണൻ തട്ടിയതിന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണനും ലാലിവിൻസെൻ്റിനും പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സി.പി.എം ആരോപണം ഉന്നയിച്ചത്. 46 ലക്ഷമാണ് ലാലിവിൻസെൻ്റ് അക്കൗണ്ടിലൂടെ കൈപ്പറ്റിയത്. 

എഎൻ രാധാകൃഷ്ണനും നജീബ് കാന്തപുരവും വാങ്ങിയ പൈസ തിരിച്ചു കൊടുത്തതിലൂടെ പണം കൈപ്പറ്റിയെന്ന് തെളിഞ്ഞു. മന്ത്രിമാർക്കെതിരെ ഏതു കുഴലിലൂടെയും അഴിമതി കണ്ടെത്തുന്ന മാത്യു കുഴൽനാടനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറിവർഗീസ് പണം വാങ്ങിയതെന്നിന് യാതൊരു തെളിവുമില്ല. തങ്കമണിബാങ്ക് മാനേജർ തന്നെ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കണ്ണൂർ കോർപറേഷനിലെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയിൽ വിവരം തേടിയതു മാത്രമാണെന്ന് മുൻ മേയർ പറഞ്ഞത് അംഗീകരിക്കാനാവില്ല. വിവരം തേടൽ മാത്രമല്ല അഴിമതി നടന്നുവെന്ന് കണ്ടെത്തുകയാണ് ചെയ്തത്. പി.കെ രാഗേഷിൻ്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡ് അഴിമതിയുടെ ഭാഗമാണ്. നേരത്തെ ഇവരെല്ലാം ഒരുമിച്ചായിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകൾ കേരളത്തിൽ പ്രവർത്തിക്കുക സാമൂഹിക നീതിയിൽ അധിഷ്ഠിതമായിട്ടാണെന്നും എം.വി ജയരാജൻ പറഞ്ഞു. ഇവിടെ നിന്നും കുട്ടികൾ വിദേശത്തേക്ക് പോകുന്നത് തടയുന്നതിനാണ് സർക്കാർ വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ. ടി.പി ശ്രീനിവാസന് മർദനമേറ്റത് അന്നത്തെ സാഹചര്യത്തിലാണ്. ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും എം.വി ജയരാജൻ പറഞ്ഞു.

M.V. Jayarajan accused Mathew Kuzhalnadan MLA of fraud, alleging he cheated people by promising goods at half price, including scooters. Jayarajan stated that no party member involved will be protected and that legal action will be taken against anyone involved, regardless of political affiliation. He also mentioned a library worker's fraud and a multi-crore fraud under the guise of the Seed Society. Jayarajan claimed Kuzhalnadan, who investigates corruption, is himself involved and that other allegations lack evidence.

#FraudAllegation, #MathewKuzhalnadan, #MVJayarajan, #Corruption, #KeralaPolitics, #CPM

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia