MV Jayarajan | കമ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിരാശപ്പെടാറില്ലെന്ന് എംവി ജയരാജന്‍


തെറ്റുതിരുത്തി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കും
ഈ തിരഞ്ഞെടുപ്പിലൂടെ ദേശീയ തലത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ വിജയം തെളിയിച്ചിരിക്കുന്നു
കണ്ണൂര്‍: (KVARTHA) കമ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അമിതമായി നിരാശപ്പെടുന്നവരോ ആഹ്ലാദിക്കുന്നവരോ അല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ജയരാജന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പൊതുവെയുള്ള യുഡിഎഫ് തരംഗമാണ് കണ്ണൂരിലുമുണ്ടായത്.
തെറ്റുതിരുത്തി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമെന്നും എംവി ജയരാജന്‍ പറഞ്ഞു. രാജ്യത്ത് ഭരണഘടനയെ പോലും തിരുത്തി മുന്‍പോട്ട് പോകുന്ന ബിജെപിക്ക് ബദലായി മറ്റൊരു ശക്തി കൂടി വളര്‍ന്ന് വരുന്നുണ്ടെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ദേശീയ തലത്തില്‍ ഇന്‍ഡ്യാ മുന്നണിയുടെ വിജയം തെളിയിച്ചിരിക്കുകയാണെന്നും രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും എം.വി ജയരാജന്‍ പറഞ്ഞു.