തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിൽ; സ്വർണ്ണക്കൊള്ളയിൽ കോൺഗ്രസിനും പങ്ക്: എം വി ഗോവിന്ദൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പർവതീകരിച്ച് ആരോഗ്യരംഗത്തെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്.
● ലക്ഷക്കണക്കിന് ശസ്ത്രക്രിയകൾക്കിടയിൽ ഒന്നോ രണ്ടോ വീഴ്ചകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു.
● വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കിയതാണെന്ന് ഗോവിന്ദൻ ഓർമ്മിപ്പിച്ചു.
● ആരോഗ്യ മന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ച യൂത്ത് കോൺഗ്രസ് നടപടി സമാധാന അന്തരീക്ഷം തകർക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
● നവകേരള സർവേയിൽ പാർട്ടി കേഡർമാർ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നും വിധിയിൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ: (KVARTHA) ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ കടുത്ത പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്നും കേസിലെ എസ്.ഐ.ടി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനും സ്വർണക്കൊള്ളയിൽ പങ്ക്
സ്വർണക്കൊള്ളയിൽ കോൺഗ്രസുകാർക്കും പങ്കുണ്ടെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. പോറ്റിയെ കേറ്റിയത് വേണുഗോപാലാണെന്ന് കണ്ടെത്തിയതോടെ യു.ഡി.എഫിന് ഈ കാര്യത്തിൽ മിണ്ടാട്ടമില്ല. മാധ്യമങ്ങളും ഈ വിഷയം വിട്ട മട്ടിലാണ്. എൽ.ഡി.എഫ്. സർക്കാരിനെതിരെ എന്ത് വാർത്തയും ചമയ്ക്കുകയാണ് മാധ്യമങ്ങളുടെ ശൈലിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോഗ്യരംഗത്തെ വിവാദങ്ങൾ
ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പർവതീകരിച്ച് സർക്കാരിനെതിരെ പ്രചാരവേല നടത്തുകയാണ്. കേരളത്തിൽ ലക്ഷക്കണക്കിന് ഓപ്പറേഷനുകൾ നടക്കുന്നുണ്ട്. അതിൽ ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആരോഗ്യരംഗത്തെ മോശമായി ചിത്രീകരിക്കാനാവില്ല. അഞ്ച് വർഷം മുൻപ് നടന്ന സംഭവമാണ് ഇപ്പോൾ വാർത്തയായി വരുന്നത്.
കത്രിക വയറ്റിൽ കുടുങ്ങിയാലും കുഴപ്പമില്ലെന്ന് ഡോക്ടർമാരുടെ സംഘടന പറഞ്ഞതിനൊപ്പമല്ല സർക്കാർ. സംഘടനയ്ക്ക് ഡോക്ടർമാരെ സംരക്ഷിച്ചേ സംസാരിക്കാനാവൂ. വീഴ്ചകൾ ഗൗരവത്തോടെ കാണേണ്ട മേഖലയായതുകൊണ്ടാണ് ഡോക്ടർമാർക്കെതിരെ നടപടിയെടുക്കുന്നത്.
ഈ കാര്യം മന്ത്രി തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മേഖലയിൽ മൊത്തം കുഴപ്പമാണെന്ന് പറയാൻ കഴിയില്ലെന്നും വീഴ്ചകൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
റീത്ത് വെക്കൽ വിവാദം
ആരോഗ്യ മന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചത് യു.ഡി.എഫ്. നേതൃത്വത്തിന്റെ അറിവോടെയാണ്. ഞങ്ങളാണ് റീത്ത് വെച്ചതെന്ന് യൂത്ത് കോൺഗ്രസ് തന്നെ സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി പരസ്യമായി പറഞ്ഞു കൊണ്ട് റീത്ത് വെച്ച സംഘടനയാണ് യൂത്ത് കോൺഗ്രസ്.
എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന നിലയ്ക്കാണ് അവർ പെരുമാറുന്നത്. ഇത് തുടർന്നാൽ പ്രതികരണങ്ങൾ ഉണ്ടാകും. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്.
നവകേരള സർവേ
നവകേരള സർവേ വീടുകളിൽ കയറി നടത്തുന്നതിൽ പാർട്ടിക്കോ സർക്കാരിനോ വീഴ്ചയില്ല. സന്നദ്ധ സേനയെയാണ് ഇതിനായി ഉപയോഗിക്കുന്നത്. സർക്കാർ പദ്ധതികളോട് സഹകരിക്കുകയെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. സർവേയിൽ പങ്കെടുക്കാൻ പാർട്ടി കേഡർമാർക്ക് കത്ത് കൊടുത്തതിൽ പ്രശ്നമില്ല.
ഇതൊക്കെ കാലങ്ങളായി നടന്നുവരുന്നതാണ്. സർവേ തടഞ്ഞ ഹൈക്കോടതി വിധിയെക്കുറിച്ച് അഭിപ്രായമില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: CPI(M) Secretary MV Govindan labels Sabarimala Thantri as a 'great thief' and alleges Congress involvement in the gold theft case.
#MVGovindan #CPIM #SabarimalaGoldTheft #KeralaPolitics #LDF #UDF #HealthControversy #KVARTHA
