ശബരിമല സ്വർണപ്പാളി കടത്ത്: എ പത്മകുമാറിനെതിരായ കുറ്റത്തിൽ വ്യക്തത വന്നാൽ നടപടി; എം വി ഗോവിന്ദൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള കേളികൊട്ടാകും.
● രാഹുൽ മാങ്കൂട്ടത്തിനെതിരായ നടപടിയെ ഈ കാര്യത്തിൽ കൂട്ടി കുഴക്കേണ്ട കാര്യമില്ല.
● ഷാഫി പറമ്പിലാണ് രാഹുൽ മാങ്കൂട്ടത്തിനെ ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത്.
● ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
● കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കൊള്ള നടന്നത് ഗുരുവായൂരിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കണ്ണൂർ: (KVARTHA) ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തിൽ വ്യക്തത വന്നാൽ നടപടിയെടുക്കും.
ഇതിൽ ധൃതിവെക്കേണ്ട കാര്യമില്ല. മാധ്യമങ്ങൾ പറയുന്നതനുസരിച്ച് നടപടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള കേളികൊട്ടാവും തദ്ദേശ ഭരണ തെരെഞ്ഞെടുപ്പ് ഫലമെന്നും കണ്ണൂർ പ്രസ് ക്ലബ്ബിൽ 'തദ്ദേശം 2025' പരിപാടിയിൽ പങ്കെടുത്ത് എം.വി. ഗോവിന്ദൻ പറഞ്ഞു.
എസ്.ഐ.ടി. അന്വേഷണം പൂർത്തിയാകാൻ ഇനിയും മാസങ്ങൾ തന്നെയുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള നടപടിയെടുത്തതിനെ ഈ കാര്യത്തിൽ കൂട്ടി കുഴക്കേണ്ട കാര്യമില്ല. കോൺഗ്രസ് എടുത്തത് മുഖം രക്ഷിക്കാനുള്ള നടപടിയാണ്. രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്. ഷാഫി പറമ്പിലാണ് ഏറ്റവും കൂടുതൽ സംരക്ഷിക്കുന്നത്. ഒളിപ്പിച്ചാലും രാഹുലിനെ പിടികൂടും.
ശിക്ഷിക്കപ്പെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല. ഒരു കോടതി മാത്രമല്ല ഇവിടെയുള്ളത്. അവർക്ക് മേൽക്കോടതിയെ സമീപിക്കാം. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ കേസുകളിൽ പ്രതിയാക്കപ്പെടാം. അതൊന്നും പുതിയ കാര്യമല്ല. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും പാർട്ടിയുടെ ഭാഗം തന്നെയാണ്.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുന്നതിനാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ എസ്.ഐ.ടി. അന്വേഷണം നടത്തിവരുന്നത്. അയ്യപ്പന്റെ ഒരു തരി പൊന്നുപോലും നഷ്ടപ്പെടാൻ വിടില്ല.
കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കൊള്ള നടന്നത് ഗുരുവായൂരിലാണ്. 1985-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായ വേളയിലാണ് ഗുരുവായൂരപ്പന്റെ തിരുവാഭരണം മോഷണം പോയത്. ഇതുവരെ തിരുവാഭരണം എവിടെയെന്ന് അറിഞ്ഞിട്ടില്ല.
എൽ.ഡി.എഫ്. സർക്കാരിനെ വിമർശിക്കുന്ന യു.ഡി.എഫുകാർ ചരിത്രം ഓർക്കണം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയം ആവർത്തിക്കും. കണ്ണൂർ കോർപറേഷനിലും ഇത്തവണ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം. സംസ്ഥാന സമിതി അംഗം എം. പ്രകാശനും പരിപാടിയിൽ പങ്കെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ. സതീശൻ നന്ദിയും പറഞ്ഞു.
എം.വി. ഗോവിന്ദൻ്റെ പ്രസ്താവനയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: M V Govindan says action on A Padmakumar in Sabarimala gold case will follow clarity; attacks UDF over Guruvayur theft.
#MVGovindan #Sabarimala #KeralaPolitics #CPIM #LDF #LocalElection
