കൊലപാതക രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല; ടി ഐ മധുസൂദനനെ തള്ളി എം വി ഗോവിന്ദൻ
ADVERTISEMENT
● ധനരാജ് കേസിലെ വിധിക്കെതിരെ അപ്പീൽ പോകുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
● ചോരയ്ക്ക് ചോരയെന്ന മുഖ്യമന്ത്രി വി ഡി സതീശൻ്റെ കണ്ണൂർ പ്രസംഗം സത്യപ്രതിജ്ഞാലംഘനമെന്ന് വിമർശനം.
● മധുസൂദനനെതിരെ കേസെടുക്കുന്നുണ്ടെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെയാണെന്ന് ചോദ്യം.
● രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകരുതെന്ന നിലപാടാണ് സിപിഎം പിന്തുടരുന്നതെന്നും പറഞ്ഞു.
കണ്ണൂർ: (KVARTHA) പയ്യന്നൂരിലെ പ്രസംഗത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ടി.ഐ. മധുസൂദനനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികാരക്കൊല പാർട്ടി നിലപാടല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ചോരയ്ക്ക് ചോരയെന്ന മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പരാമർശത്തിൽ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. ധനരാജ് കേസിലെ വിധിക്കെതിരെ പാർട്ടി അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കൊലപാതകവും കേരളത്തിൽ ഇനി രാഷ്ട്രീയ അടിസ്ഥാനത്തിൽ ഉണ്ടാകരുത്. അങ്ങനെ ഏതെങ്കിലുമൊരു കൊലപാതകം സംഭവിച്ചാൽ തന്നെ അതിനു പകരം കൊലപാതകമാണ് എന്ന നില ഞങ്ങൾ ഉപേക്ഷിക്കുന്നു. ഇക്കാര്യം പരസ്യമായി രാജ്യത്തോട് വിളിച്ചുപറഞ്ഞ പാർട്ടിയാണ് സിപിഎം. ആ നിലപാടാണ് പാർട്ടി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് – പത്ത് വർഷക്കാലം സമാധാനപരമായ അന്തരീക്ഷത്തിലൂടെ കേരളം മുന്നോട്ട് പോയിട്ടുണ്ട്. ആ മുന്നോട്ട് പോയ നിലപാടിനൊപ്പമാണ് പാർട്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനം; സത്യപ്രതിജ്ഞാലംഘന ആരോപണം
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രി കണ്ണൂരിൽ വന്ന് ഒരു പ്രസംഗം നടത്തി. ചോരയ്ക്ക് ചോര എന്നാണ്. ഒന്നിനെയും വിടാൻ പോകുന്നില്ല എന്നാണ് പറഞ്ഞത്. ഇതിൻ്റെ അർഥമെന്താണ്. അത് സത്യപ്രതിജ്ഞാലംഘനമാണ്. കണ്ണൂർ പ്രസംഗത്തിൻ്റെ ഭാഗമായി മുഖ്യന്ത്രിക്കെതിരെ കേസ് ഉണ്ടാകേണ്ടതാണ്. അതിനെ ഞങ്ങൾ അപലപിക്കുകയാണ്. മാധ്യമങ്ങൾ ഇതിൽ ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്.
നമ്മൾ ഒരു തരത്തിലുള്ള കൊലപാതക രാഷ്ട്രീയത്തിൻ്റെയോ അതിൻ്റെ അർഥം വരുന്ന പ്രയോഗത്തിൻ്റെയോ അംഗീകരിക്കുന്നില്ല. ശക്തമായ രീതിയിൽ ജനങ്ങളെ അണിനിരത്തി കൊലപാതക രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ പാർട്ടി വിരുദ്ധ സമീപനങ്ങളെയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന പാർട്ടിയാണ് സിപിഎം. ആ നിലപാട് തന്നെയാണ് ഇനിയും തുടരുക. പൊതു നിലപാടിന് എതിരായിട്ട് വരുന്ന ഒന്നിനെയും പാർട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ചോദ്യം
മുഖ്യമന്ത്രിക്ക് എതിരായി എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. മധുസൂദനനെതിരെ കേസെടുക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞാലംഘനം നടത്തിയ വി.ഡി. സതീശനെതിരാണ്. മധുസൂദനനെതിരായി കേസെടുത്തുവെന്ന് നിങ്ങൾ പറയുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാത്തതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: CPM state secretary M.V. Govindan rejected Kannur district secretariat member and former MLA T.I. Madhusoodanan's Payyannur speech remarks, stating that retaliatory killings and political violence are not party policy and CPM will appeal the Dhanaraj case verdict.
#Kvartha #MVGovindan #CPIM #TIMadhusoodanan #VDSatheeshan #KannurPolitics #MalayalamNews #AmmuNews
