

● മുതിർന്ന അഭിഭാഷകൻ രാജഗോപാലൻ നായർ വഴിയാണ് നോട്ടീസ് അയച്ചത്.
● മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു.
● യു.കെ ഘടകത്തിലെ നേതാവ് രാജേഷ് കൃഷ്ണയും ഷർഷാദിനെതിരെ കേസ് നൽകിയിട്ടുണ്ട്.
● 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രാജേഷ് കേസ് നൽകിയത്.
കണ്ണൂർ: (KVARTHA) തനിക്കെതിരെയും മകനെതിരെയും വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മാഹി പെരിങ്ങാടി സ്വദേശി മുഹമ്മദ് ഷർഷാദിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിയമനടപടി തുടങ്ങി.
പാർട്ടി പി.ബിക്ക് നൽകിയ കത്ത് ചോർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ചെന്നൈയിലെ വ്യവസായികൂടിയായ മുഹമ്മദ് ഷർഷാദിനെതിരെ എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്.

മുതിർന്ന അഭിഭാഷകനായ രാജഗോപാലൻ നായർ വഴിയാണ് നോട്ടീസ് അയച്ചത്. ഷർഷാദ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് നോട്ടീസിൽ പറയുന്നു.
തനിക്കെതിരെ ദൃശ്യമാധ്യമങ്ങളിലൂടെയും യൂട്യൂബ്, പത്രമാധ്യമങ്ങളിലൂടെയും നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നും മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
അതേസമയം, അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഷർഷാദിനെതിരെ വ്യവസായിയും സി.പി.എമ്മിൻ്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ് അടുത്ത മാസം ഒന്നിന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ഷർഷാദിനും വാർത്ത നൽകിയ മാധ്യമസ്ഥാപനങ്ങൾക്കും ഗൂഗിൾ, മെറ്റ എന്നിവയ്ക്കെതിരായാണ് രാജേഷിൻ്റെ ഹർജി. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നൽകിയത്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.
Article Summary: Legal action initiated by M.V. Govindan against Muhammad Sharshad.
#MVGovindan #Sharshad #LegalAction #CPM #KeralaPolitics #Defamation