'കോൺഗ്രസ് വേട്ടക്കാർക്കൊപ്പം'; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രൂക്ഷവിമർശനവുമായി എം വി ഗോവിന്ദൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അതിജീവിതമാരുടെ പരാതികളെയും പീഡനങ്ങളെയും സാധൂകരിക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
● രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ഉയർന്ന രണ്ടാമത്തെ ആക്ഷേപം ബോധപൂർവ്വം ഉണ്ടാക്കിയതാണെന്ന് പറയുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി.
● കെപിസിസി പ്രസിഡന്റ് തന്നെയാണ് ആ ആക്ഷേപം ഉന്നത പോലീസ് സംവിധാനത്തിന്റെ മുന്നിൽ എത്തിച്ചത്.
കണ്ണൂർ: (KVARTHA) രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും നടിയെ ആക്രമിച്ച കേസിലും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. തളിപ്പറമ്പിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യുഡിഎഫ് യഥാർത്ഥത്തിൽ വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്,’ എം വി ഗോവിന്ദൻ പറഞ്ഞു. അതിജീവിതമാരുടെ ആക്ഷേപങ്ങളും പരാതികളും പീഡനങ്ങളും ഉയർന്നു വരുമ്പോൾ അതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
‘രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ഉയർന്ന രണ്ടാമത്തെ ആക്ഷേപം ബോധപൂർവ്വം ഉണ്ടാക്കിയതാണെന്ന് പറയുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി. കെപിസിസി പ്രസിഡന്റ് തന്നെയാണ് ആ ആക്ഷേപം ഉന്നത പോലീസ് സംവിധാനത്തിന്റെ മുന്നിൽ എത്തിച്ചത്. എന്നിട്ടും ഇപ്പോഴും മാറിനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന ജീർണമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്നു,’ എം വി ഗോവിന്ദൻ പറഞ്ഞു.
എം വി ഗോവിന്ദന്റെ ഈ പ്രതികരണം രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത കൂട്ടുകാർക്ക് ഷെയർ ചെയ്യൂ
Article Summary: MV Govindan criticizes Congress over Rahul Mamkootathil issue and actress attack case, alleging they stand with 'predators'.
#MVGovindan #Congress #RahulMamkootathil #CPIM #KeralaPolitics #KVARTHA
