Opinion | മുസ്‌ലിം ലീഗും സമസ്തയും കൈകോർത്തുനിന്നതാണ് കേരളത്തിലെ മുസ്‌ലിംങ്ങളുടെ പുരോഗതിക്ക് പിന്നിലെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

 
Abdul Samad Pookkottur delivering a speech at the 'Ahlan Ramadan' event organized by Dubai KMCC.
Abdul Samad Pookkottur delivering a speech at the 'Ahlan Ramadan' event organized by Dubai KMCC.

Photo: Arranged

● 'ചരിത്രം പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യമാകും'
● 'കേരളത്തിലെ മുസ്‌ലിംങ്ങൾ ഒരുപാട് പുരോഗതി കൈവരിച്ചിട്ടുണ്ട്'
● 'പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വം മാതൃകാപരമാണ്'

ദുബൈ: (KVARTHA) കേരളത്തിലെ മുസ്‌ലിങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൈവരിച്ച പുരോഗതിക്ക് പിന്നിൽ മുസ്‌ലിം ലീഗും സമസ്തയും ഒരുമിച്ചു നിന്നതാണെന്ന് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ അഭിപ്രായപ്പെട്ടു. ചരിത്രം പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യമാകും. സമുദായത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി പൊതുവായ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ അവസരം ഒരുക്കുന്നതിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'അഹ്‌ലൻ റമദാൻ' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി ഹുദവി പരിപാടി ഉദ്ഘാടനം ചെയ്തു.

ദുബൈ കെഎംസിസി വൈസ് പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി സ്വാഗതവും സെക്രട്ടറി ഒ മൊയ്തു നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറർ പി.കെ ഇസ്മായിൽ, ഭാരവാഹികളായ ഇസ്മായിൽ ഏറാമല, കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ബാബു എടക്കുളം, പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ആർ.ഷുക്കൂർ, എൻ.കെ ഇബ്രാഹിം, അഹമ്മദ് ബിച്ചി, അബ്ദുസമദ് ചാമക്കാല, നാസർ മുല്ലക്കൽ എന്നിവർ ആശംസകൾ നേർന്നു. കരീം കാലടി ഖിറാഅത്ത് നടത്തി.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? 

Abdul Samad Pookkottur, SYS leader, opines that the progress of Muslims in Kerala is due to the unity of Muslim League and Samastha. He also praised the leadership of Panakkad Sadiqali Shihab Thangal for bringing together people with different opinions. He was speaking at the 'Ahlan Ramadan' event organized by Dubai KMCC.

#KeralaMuslims #MuslimLeague #Samastha #Progress #AhlanRamadan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia