Oath Ceremony | തീരുമാനമായി; മോദിയുടെ സത്യപ്രതിജ്ഞ ജൂൺ 9ന് വൈകുന്നേരം 6 മണിക്ക്


സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി മന്ത്രിസഭാ രൂപീകരണ തയ്യാറെടുപ്പുകൾ യോഗം ചർച്ച ചെയ്തു
ന്യൂഡെൽഹി: (KVARTHA) ജൂൺ ഒമ്പത് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിൽ ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി അറിയിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ (എൻഡിഎ) പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ വെള്ളിയാഴ്ച രാവിലെയാണ് പാർലമെൻ്റിൽ യോഗം ചേർന്ന്.
സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി മന്ത്രിസഭാ രൂപീകരണ തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. വെള്ളിയാഴ്ച രാവിലെ എൻഡിഎയിലെ ഘടകക്ഷി നേതാക്കൾ യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. യോഗത്തിൽ രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി മോദിയുടെ പേര് നിർദേശിച്ചു. ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സന്നിഹിതരായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 293 സീറ്റുകളുമാണ് എൻഡിഎ നേടിയത്. ബിജെപിക്ക് തനിച്ച് 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് സ്വന്തമായി കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും നിതീഷ് കുമാറിൻ്റെ ജെഡിയുവും എൻഡിഎയിൽ ശക്തരായി മാറിയിട്ടുണ്ട്. ഈ പാർട്ടികൾ യഥാക്രമം 16, 12 സീറ്റുകൾ നേടിയിട്ടുണ്ട്. ഇൻഡ്യ സഖ്യത്തിന് 234 എംപിമാരാണുള്ളത്. 100 സീറ്റുകൾ നേടിയ കോൺഗ്രസാണ് സഖ്യത്തിലെ പ്രധാനകക്ഷി.