Criticism | കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്


● ജോർജ് കുര്യൻ്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് മന്ത്രി
● 'കേരളത്തിന്റെ വികസന പദ്ധതികൾ കേന്ദ്രം മാതൃകയാക്കിയതാണ്'
● 'കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്'
കണ്ണൂർ: (KVARTHA) കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രത്തിന് മുൻപിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ലെന്നും വിവാദ പരാമർശത്തിൽ ജോർജ് കുര്യൻ മാപ്പ് പറയണമെന്നും മന്ത്രി കണ്ണൂർ തളിപ്പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണ്. കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണമെന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. കേരളത്തിലെ വികസന പദ്ധതികൾ സാമ്പത്തിക സർവേ റിപ്പോർട്ടിൽ കേന്ദ്രം മാതൃകയാക്കിയതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കേന്ദ്രബജറ്റിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിവാദ പ്രസ്താവന. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നാണ് ജോർജ് കുര്യൻ പ്രതികരിച്ചത്. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക!
Minister Muhammad Riyas criticizes George Kuryan's statement and demands an apology for demeaning Kerala, asserting the state's advancements in development.
#KeralaPolitics #MuhammadRiyas #GeorgeKuryan #KeralaDevelopment #CentralBudget #PoliticalCriticism