Inauguration | തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ് ഘാടനം ചെയ്തു
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ് ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ മുര്‍ഷിദ കൊങ്ങായി വിശിഷ്ടാതിഥിയായി.
വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ പി പി മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍ സി സുരേഷ് കുമാര്‍, തളിപ്പറമ്പ് ടിടികെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ പി ഗിരീഷ് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ യുപി ജയശ്രീ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
#Taliparamba #Kerala #roaddevelopment #infrastructure #inauguration #minister #publicworks