മന്ത്രിയുടെ കോലം കത്തിക്കുന്നത് എൽഡിഎഫിനെ കത്തിക്കുന്നതിന് തുല്യം: എഐഎസ്എഫിനെതിരെ ഇ പി ജയരാജൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 'പി എം ശ്രീ' വിഷയത്തിൽ സിപിഐയോട് കീഴടങ്ങി എന്ന പ്രശ്നമില്ല.
● മുന്നണിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്.
● പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം തെരുവിൽ വലിച്ചിഴച്ച് വിവാദമാക്കരുത്.
● കേരളത്തിന് കിട്ടേണ്ട ന്യായമായ ഫണ്ട് തടയാൻ കേന്ദ്രത്തിന് അവകാശമില്ല.
● തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേന്ദ്രം തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിക്കുന്നു.
കണ്ണൂർ: (KVARTHA) എൽഡിഎഫ് മന്ത്രിയുടെ കോലം കത്തിക്കുകയെന്ന് പറഞ്ഞാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കത്തിക്കുകയെന്നത് തന്നെയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ എഐഎസ്എഫ് പ്രവർത്തകർ പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചത് ശരിയായ നടപടിയല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
മുന്നണിയിലെ പാർട്ടികൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകും. എന്നാൽ, അക്കാര്യങ്ങൾ തെരുവിൽ വലിച്ചിഴച്ച് വിവാദമാക്കുകയല്ല വേണ്ടത്. പാർട്ടികൾ തമ്മിൽ ചർച്ചചെയ്ത് പരിഹരിക്കുകയാണ് ചെയ്തുപോന്നത്. 'പി എം ശ്രീ' വിഷയത്തിൽ സിപിഐയോട് കീഴടങ്ങിയെന്ന പ്രശ്നം വരുന്നില്ല. മുന്നണിയിൽ എന്തെങ്കിലും പ്രശ്നം വന്നാൽ അത് ചർച്ചചെയ്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്.
കേരളത്തിന് കിട്ടേണ്ട ന്യായമായ ഫണ്ട് തരില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ബിഹാറിൽ 60 ലക്ഷം വോട്ടർമാരെയാണ് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയെന്ന ആപത്തിലേക്കാണ് രാജ്യം പോകുന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ എല്ലാ പാർട്ടികളും അണിചേരണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക
Article Summary: LDF leader EP Jayarajan criticizes AISF for burning Minister's effigy.
#EPJayarajan #LDF #VSivankutty #AISF #KeralaPolitics #PMShree
