കോക്രോച്ച് പാർട്ടിയുടെ സമര വിജയം വലിയ മാറ്റങ്ങൾക്ക് തുടക്കമിടും; ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങിയെന്ന് മന്ത്രി സി പി ജോൺ
ADVERTISEMENT
● അയോധ്യ ക്ഷേത്ര നിർമാണത്തിലെ അഴിമതിയിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു
● പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് സൗജന്യ ടിക്കറ്റ് നൽകിയാൽ കർശന നടപടി
● പ്രിയദർശിനി സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയെന്ന് വിശദീകരണം
● ഉത്സവകാലങ്ങളിൽ കെഎസ്ആർടിസി സ്വകാര്യ വ്യക്തികളിൽ നിന്ന് ബസുകൾ വാടകയ്ക്കെടുക്കും
കണ്ണൂർ: (KVARTHA) കോക്രോച്ച് പാർട്ടിയുടെ ഡൽഹിയിലെ സമര വിജയം ഇന്ത്യയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് മന്ത്രി സി പി ജോൺ. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പിന്തുണയോടെയുള്ള സമര പോരാട്ടങ്ങൾ ഫലം കണ്ടു.
ഇന്ത്യയിൽ കഴിഞ്ഞ 10 വർഷമായി ഭരിച്ച ബിജെപിയുടെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി. അയോധ്യ ക്ഷേത്ര നിർമാണത്തിൽ മുഖ്യ പൂജാരിയെപ്പോലെ നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ നടന്ന കോടികളുടെ അഴിമതിയിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രിയദർശിനി പദ്ധതിയും കർശന മുന്നറിയിപ്പും
പ്രിയദർശിനി ബസിൽ കയറുന്ന പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് കൊടുത്താൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി സി പി ജോൺ മുന്നറിയിപ്പ് നൽകി. ആദ്യമൊക്കെ പദ്ധതി തുടങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ കേട്ടിരുന്നു. തമ്പാനൂരിൽ ഉൾപ്പെടെ ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെട്ടു.
എന്നാൽ ഇനി ഇത് ആവർത്തിക്കാൻ കഴിയില്ല. ഇങ്ങനെ ചെയ്യുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി കെഎസ്ആർടിസിയുടെ പദ്ധതിയല്ല, സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി ബസുകളിൽ ഓവർലോഡ് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ ശ്രദ്ധ വേണം. 80 ശതമാനത്തോളം ആളുകൾ ബസുകളിൽ അധികമായി കയറുന്നുണ്ട്. ഇവരോടൊന്നും കയറേണ്ടെന്ന് പറയാൻ കഴിയില്ലെന്നും പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകാൻ കെഎസ്ആർടിസി ജീവനക്കാർ സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി നവീകരണവും ആർടി ഓഫിസ് സമയവും
ഉത്സവകാലങ്ങളിൽ കെഎസ്ആർടിസി സ്വകാര്യ വ്യക്തികളിൽ നിന്നും ബസുകൾ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങിയില്ല. ഉള്ളതൊക്കെ പഴഞ്ചനായിരിക്കുകയാണ്. കെഎസ്ആർടിസി ഇപ്പോൾ നഷ്ടത്തിലല്ലേ, സ്ഥിരമായ വരുമാനം നിലനിർത്തുന്നുണ്ട്.
കെഎസ്ആർടിസിയെ വിശ്വാസത്തിലെടുക്കാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ വിട്ടുനൽകാൻ താൻ അഭ്യർത്ഥിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ആർടി ഓഫിസിന്റെ സമയക്രമം നീട്ടാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മണിക്ക് ശേഷം തുറന്നുപ്രവർത്തിക്കാത്ത സാഹചര്യമുണ്ട്.
എന്നാൽ മുഴുവൻ സമയവും ആളുകൾ പ്രവേശിച്ചു കൂടി നിന്നാൽ കാര്യങ്ങൾ നടക്കാത്ത സ്ഥിതിയുണ്ടാകും. നാല് മുതൽ അഞ്ച് മണി വരെ ആവശ്യക്കാർക്ക് ഉദ്യോഗസ്ഥരെ കാണാമെന്ന് മന്ത്രി വ്യക്തമാക്കി. ദൂരെ നിന്ന് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ആശ്വാസകരമായ നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ രാഷ്ട്രീയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക
Article Summary: Minister C P John discusses the CJP protest success, Priyadarshini scheme, and KSRTC updates.
#CPJohn #CJPProtest #KSRTC #PriyadarshiniScheme #KeralaNews #BJPCountdown #AmmuNews
