Political Change | യുപിയിൽ പ്രതിപക്ഷ നേതാവായി മാതാ പ്രസാദ് പാണ്ഡെയെ നിയമിച്ച് സമാജ്‌വാദി പാർട്ടി; ആരാണ് ഈ 82കാരൻ?


പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പാർലമെൻറിലേക്ക് പോയതിനെ തുടർന്ന് പാർട്ടിയിൽ പുതിയ നേതൃത്വമാണ് രൂപപ്പെട്ടിരിക്കുന്നത്
ലക്‌നൗ: (KVARTHA) സമാജ്‌വാദി പാർട്ടിയുടെ മുതിർന്ന നേതാവ് മാതാ പ്രസാദ് പാണ്ഡെയെ ഉത്തർപ്രദേശ് നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ നിയമനം. 81 കാരനായ മാതാ പ്രസാദ് പാണ്ഡെ നേരത്തെ രണ്ടു തവണ നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സിദ്ധാർഥ്‌നഗർ ജില്ലയിലെ ഇറ്റാവ നിയമസഭാ സീറ്റിൽ നിന്ന് എട്ട് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിവിധ പാർട്ടികളിൽ പ്രവർത്തിച്ച അനുഭവസമ്പന്നനായ നേതാവാണ് അദ്ദേഹം. . 1980ൽ ജനതാ പാർട്ടിയിൽ നിന്നു ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം, 1985-ൽ ലോക്ദളിൽ നിന്നും 1989-ൽ ജനതാദളിൽ നിന്നും വിജയിച്ചെങ്കിലും 1991, 1996 വർഷങ്ങളിൽ തോറ്റു. 2002-ൽ സമാജ്‌വാദി പാർട്ടിയിലൂടെ വിജയിച്ച അദ്ദേഹം, 2007, 2012-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മുലായം സിംഗ് യാദവിന്റെ കാലത്ത് അദ്ദേഹം നിയമസഭാ സ്പീക്കറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 2012-ൽ അഖിലേഷ് യാദവിന്റെ സർക്കാരിൽ വീണ്ടും സ്പീക്കറായി നിയമിതനായി. വൈദ്യുതി, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ ജനങ്ങളുടെ പ്രശ്‌നങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും സർക്കാരിനെ ചോദ്യം ചെയ്യുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സർക്കാരിന്റെ വീഴ്ചകൾ ചർച്ച ചെയ്ത് ജനങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമാജ്‌വാദി പാർട്ടിയുടെ പുതിയ നേതൃത്വം
പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പാർലമെൻറിലേക്ക് പോയതിനെ തുടർന്ന് പാർട്ടിയിൽ പുതിയ നേതൃത്വമാണ് രൂപപ്പെട്ടിരിക്കുന്നത്. മെഹബൂബ് അലിയെ ബോർഡ് പ്രസിഡൻറായും, കമൽ അക്തറിനെ ചീഫ് വിപ്പായും, രാകേഷ് കുമാറിനെ ഡെപ്യൂട്ടി വിപ്പായും നിയമിച്ചു.
अति वरिष्ठ समाजवादी नेता श्री माता प्रसाद पांडेय जी के उप्र विधान सभा में नेता प्रतिपक्ष के रूप में चुने जाने पर हार्दिक बधाई और शुभकामनाएँ!
— Akhilesh Yadav (@yadavakhilesh) July 28, 2024
श्री माता प्रसाद पांडेय जी का विधान सभा और उसकी स्वस्थ परंपराओं को जानने, समझने और मानने-मनवाने का जो दीर्घ अनुभव रहा है और जिस प्रकार वह… pic.twitter.com/TbyYSnJaiV