മലപ്പട്ടം സംഘർഷഭൂമി; കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെ സിപിഎം ആക്രമണം


● യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടും ആക്രമിച്ചു.
● മലപ്പട്ടം അടുവപ്പുറത്താണ് സംഘർഷമുണ്ടായത്.
● സിപിഎം പ്രാദേശിക നേതാക്കളാണ് ആക്രമണം നടത്തിയതെന്ന് ആരോപണം.
● തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറിയുടെ വീടും ആക്രമിച്ചു.
കണ്ണൂർ: (KVARTHA) പാർട്ടി ഗ്രാമമായ മലപ്പട്ടം അടുവപ്പുറത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. മഹാത്മാഗാന്ധിയുടെ സ്തൂപം തകർത്തതിൽ പ്രതിഷേധിച്ച് അടുവപ്പുറത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം സി.പി.എം പ്രവർത്തകർ തടഞ്ഞുവെന്നാണ് ആരോപണം.
പ്രകടനത്തിന് നേരെ കല്ലെറിഞ്ഞതായും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. തുടർന്ന് കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത പ്രതിഷേധ പൊതുയോഗം തടസ്സപ്പെടുത്താനും ശ്രമിച്ചു. സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ എത്തിയാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടും ആക്രമിച്ചതിലും ഗാന്ധി സ്തൂപം തകർത്തതിലും പ്രതിഷേധിച്ചാണ് അടുവപ്പുറത്ത് ബുധനാഴ്ച വൈകിട്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.
പ്രകടനത്തിന് നേരെ കല്ലെറിഞ്ഞ സി.പി.എം പ്രവർത്തകർ കോൺഗ്രസ് കൊടിമരവും പിഴുതെറിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പോലീസ് വാഹനം തടഞ്ഞ സി.പി.എം പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മലപ്പട്ടത്തെ സംഘർഷാവസ്ഥയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: In Malappattam, Kannur, CPM workers allegedly attacked a Congress protest march against the vandalism of Mahatma Gandhi's statue. Stones were thrown, Congress flag posts were destroyed, and police vehicles were blocked, with officers threatened.
#KannurViolence, #CongressProtest, #CPM, #KeralaPolitics, #MalappattamClash, #PoliticalViolence