Tamil Nadu | തമിഴ് നാട്ടിൽ ഡിഎംകെ കരുത്തിൽ ഇൻഡ്യ സഖ്യം കുതിക്കുന്നു; തറ പറ്റി ബിജെപി

 
Lok Sabha results: DMK alliance leads in 38 of 39 constituencies in Tamil Nadu


ഇൻഡ്യ സഖ്യം 38 സീറ്റിലും ലീഡ് ചെയ്യുന്നു

ചെന്നൈ: (KVARTHA) വലിയ വിജയപ്രതീക്ഷ പുലർത്തിയിരുന്ന തമിഴ്നാട്ടിൽ നിലം തൊടാതെ ബിജെപി തറപറ്റുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്നാട്ടിൽ ഇൻഡ്യ സഖ്യം മുന്നേറുകയാണ്. ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്യുന്നത് ഇൻഡ്യ സഖ്യമാണ്. 

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും പിന്നിലാണ് എൻഡിഎ. ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. 

തിരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡിഎംകെ (13), കോൺഗ്രസ് (6), സിപിഎം (2), സിപിഐ (2), എംഡിഎംകെ (1) സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോയമ്പത്തൂരിൽ വലിയ വിജയ പ്രതീക്ഷയോടെയാണ് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കോയമ്പത്തൂരിൽ മത്സരിച്ചതെങ്കിലും ഡിഎംകെ സ്ഥാനാർത്ഥിയെക്കാൾ ഏറെ പിന്നിലാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia