Criticism | പദയാത്രയ്ക്കിടെ അരവിന്ദ് കേജ്‌രിവാളിന്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്; ദൃശ്യങ്ങൾ പുറത്ത്

​​​​​​​

 
liquid thrown on arvind kejriwals face during padayatra

Photo credit: X / AAP

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സുരക്ഷാജീവനക്കാർ ഉടനടി ഇടപെട്ടത് കേജ്രിവാളിന് രക്ഷയായി.
● ഉടൻ തന്നെ അക്രമിയെ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു.

ന്യൂഡൽഹി: (KVARTHA) ആം ആദ്മി പാർട്ടി (എഎപി) തലവനും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ മുഖത്ത് ദ്രാവകമൊഴിച്ച് യുവാവ്. ദേശീയ തലസ്ഥാനത്തെ മാളവ്യ നഗറിൽ പദയാത്രയ്ക്കിടെയായിരുന്നു സംഭവം. സുരക്ഷാജീവനക്കാർ ഉടനടി ഇടപെട്ടത് കേജ്രിവാളിന് രക്ഷയായി. 

Aster mims 04/11/2022

ഉടൻ തന്നെ അക്രമിയെ കീഴടക്കി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കേജ്‌രിവാളിന്റെ  അടുത്തേക്ക് യുവാവ് എത്തുന്നതും പിന്നീട് ദ്രാവകമൊഴിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. 

കേജ്‌രിവാളിൻ്റെ സുരക്ഷ ജീവനക്കാർ ഉടൻ തന്നെ കൂടുതൽ ആക്രമണങ്ങളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിച്ചു. അതേസമയം ആക്രമണം നടത്തിയയാൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കേജ്‌രിവാളിനെ സ്പിരിറ്റ് എറിഞ്ഞ് തീകൊളുത്താൻ അക്രമി ശ്രമിച്ചതായി ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.

ബിജെപി നേതാക്കള്‍ ഡല്‍ഹിയിലുടനീളം റാലികള്‍ നടത്തുന്നുണ്ടെന്നും അവര്‍ ഒരിക്കലും ആക്രമിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നിരന്തരം അരവിന്ദ് കേജ്‌രിവാളിനെ ആക്രമിക്കുകയാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ആഭ്യന്തരമന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia